ബർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസിലേക്ക് ഇന്നുമുതൽ ശേഷിക്കുന്നത് 100 ദിനങ്ങൾ. ജൂലൈ 28 മുതൽ ഓഗസ്റ്റ് എട്ടു വരെയാണ് 22-ാം കോമണ്‍വെൽത്ത് ഗെയിംസ് അരങ്ങേറുക.
72 കോമണ്‍വെൽത്ത് രാജ്യങ്ങളിൽനിന്നായി 5000ത്തിലധികം കായികതാരങ്ങൾ പോരാട്ടവേദിയിൽ എത്തുമെന്നാണു കരുതപ്പെടുന്നത്. 20 കായിക ഇനങ്ങളിലായി 283 മത്സര ഇനങ്ങളാണ് 2022 കോമണ്‍വെൽത്ത് ഗെയിംസിൽ അരങ്ങേറുക.
ലണ്ടൻ (1934), മാഞ്ചസ്റ്റർ (2002) എന്നിവയ്ക്കു ശേഷം ഇംഗ്ലണ്ടിൽ കോമണ്‍വെൽത്ത് ഗെയിംസ് നടക്കുന്ന മൂന്നാമത് നഗരമാണ് ബർമിംഗ്ഹാം.
2022 കോമണ്‍വെൽത്ത് ഗെയിംസ് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽവച്ചു നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ദക്ഷിണാഫ്രിക്ക പിന്മാറുകയായിരുന്നു.
2018ൽ നടന്ന ഗോൾഡ്കോസ്റ്റ് കോമണ്‍വെൽത്ത് ഗെയിംസിൽ 26 സ്വർണവും 20 വെള്ളിയും 20 വെങ്കലവുമായി ആകെ 66 മെഡൽ ഇന്ത്യ സ്വന്തമാക്കി. മെഡൽ ടേബിളിൽ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ.