മസ്ക്കറ്റ്: മലയാളികളടക്കം ഒട്ടേറെ ഇന്ത്യാക്കാരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങളുമായി ഒമാൻ. സർക്കാർ സ്കൂളുകളിൽ വിദേശികളായ അധ്യാപകർക്ക് തൊഴിൽ കരാർ പുതുക്കി നൽകേണ്ടതില്ലെന്ന നിയമം രാജ്യത്ത് നിലവിൽ വന്നു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം.
നിലവിൽ നൂറിലേറെ ജോലികൾക്ക് വീസ വിലക്കുണ്ട്. വാട്ടർ ട്രക്ക് ഡ്രൈവർമാരായി വിദേശികൾക്ക് വിസ നൽകണ്ടതില്ല എന്നും അടുത്തിടെ ഒമാൻ തീരുമാനമെടുത്തിരുന്നു. വിവിധ ജോലികൾക്ക് പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നൽകുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
തൊഴിൽ മേഖലകളിൽ സ്വദേശികളുടെ സ്വാധീനം വർധിപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഒമാന്റെ നടപടികൾ.