പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി ഒമാന്‍ സര്‍ക്കാര്‍. മലയാളികള്‍ അടക്കമുള്ള പ്രവാസികളെ ബാധിച്ചിരുന്ന എന്‍ഒസി നിയമം എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാനവവിഭവ മന്ത്രാലയം ഉപദേശകന് സൈദ് ബിന്‍ നാസര്‍ അല്‍ സാദിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വീസ റദ്ദ് ചെയ്യുന്നവര്‍ക്ക് രാജ്യത്തേക്ക് പുതിയ തൊഴില്‍ വീസയില്‍ എത്തുന്നതിന് പഴയ സപോണ്‍സറുടെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിയമം 2014 ജൂലൈയിലാണ് നിലവില്‍ വന്നത്.
ജോലി മാറുന്ന സമയം ഇമിഗ്രേഷന്‍ ഓഫിസില്‍ പഴയ സ്പോണ്സറോ കമ്ബനി പ്രതിനിധിയോ നേരിട്ട് ഹാജരാകണം എന്ന നിര്‍ദേശമാണ് ആര്‍ഒപി പുറപ്പെടുവിച്ചത്. യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ എന്‍ഒസി നിയമം പരിഷ്കരിച്ചിരുന്നു. നിക്ഷേപകരെ ആകര്‍ഷിക്കുക എന്നത് തന്നെയാണ് രണ്ടു രാജ്യങ്ങളെയും നിമയ പരിഷ്കരണത്തിന് പ്രേരിപ്പിച്ചത്. ഒമാനിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിവിധ നിയമ പരിഷ്കരണങ്ങള്‍ കൊണ്ടുവരാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് എന്‍ഒസി നിയമ പരിഷ്കരണവും. തൊഴില്‍ നിയമം പരിഷ്കരിക്കുന്നത് നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും സൈദ് ബിന്‍ നാസര്‍ അല്‍ സഅദി പറഞ്ഞു.