കേ​ര​ള​ത്തി​ലേ​ക്ക് സ​ർ​വീ​സു​മാ​യി ഒ​മാ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ൾ


മ​സ്‌​ക​റ്റ്: കേ​ര​ള​ത്തി​ലേ​ക്ക് ര​ണ്ട് വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ കൂ​ടി പു​തി​യ സ​ര്‍​വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​മാ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ളാ​യ ഒ​മാ​ന്‍ എ​യ​റും സ​ലാം എ​യ​റു​മാ​ണ് സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ക.

ഒ​മാ​ന്‍ എ​യ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും സ​ലാം എ​യ​ര്‍ കോ​ഴി​ക്കോ​ട്ടേ​ക്കു​മാ​ണ് പു​തി​യ സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ പു​തി​യ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും.

ഒ​ക്ടോ​ബ​ര്‍ ആ​ദ്യ വാ​രം മ​സ്‌​ക​റ്റ്-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ ഒ​മാ​ന്‍ എ​യ​ര്‍ പ്ര​തി​ദി​ന സ​ര്‍​വീ​സ് ന​ട​ത്തും. നേ​രി​ട്ടു​ള്ള സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യും.

സ​ലാം എ​യ​ര്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ കോ​ഴി​ക്കോ​ട്-​മ​സ്‌​ക​റ്റ് റൂ​ട്ടി​ല്‍ പ്ര​തി​ദി​ന സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. രാ​ത്രി 10.30ന് ​മ​സ്‌​ക​റ്റി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട് പു​ല​ര്‍​ച്ചെ 3.20ന് ​കോ​ഴി​ക്കോ​ടെ​ത്തും.

തി​രി​കെ പ്രാ​ദേ​ശി​ക സ​മ​യം പു​ല​ര്‍​ച്ചെ 4.20ന് ​കോ​ഴി​ക്കോ​ടു​നി​ന്ന് പു​റ​പ്പെ​ട്ട് രാ​വി​ലെ 6.15ന് ​മ​സ്‌​ക​റ്റി​ല്‍ എ​ത്തി​ച്ചേ​രും.മ​സ്‌​ക​റ്റ്-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ 65 റി​യാ​ല്‍ മു​ത​ലും തി​രി​കെ 55 റി​യാ​ലി​ന് മു​ക​ളി​ലേ​ക്കു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ ക​മ്പ​നി​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ കൊ​ടു​ത്തി​ട്ടു​ള്ള​ത്.

 

Related posts

Leave a Comment