മസ്ക്കറ്റ്: യുഎഇക്കുപിന്നാലെ ഒമാനും ഇന്ത്യയിൽനിന്നുള്ളവരുടെ യാത്രാവിലക്ക് നീട്ടി. ഇനിയൊരറിയിപ്പുണ്ടാകും വരെ രാജ്യത്തേക്കുള്ള പ്രവേശനവിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു.
ഇന്ത്യക്ക് പുറമെ സുഡാൻ, ലബനൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഘാന, ഗുനിയ, സയിസയിറ ലിയോൺ, എത്യോപ്യ, യുകെ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് പ്രവേശന വിലക്ക്.
കൂടാതെ, ഈജിപ്ത്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരെയും വിലക്കും. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങളിൽ താമസിച്ചവർക്കും ഒമാനിലേക്ക് ലേക്ക് പ്രവേശിക്കാനാകില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് യുഎഇ അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു. ഈ മാസം 14 അവസാനിക്കുന്ന പ്രവേശന വിലക്കാണ് യുഎഇ നീട്ടിയത്.