കോന്നി: സി പി ഐ എം കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറിയെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപി എം ലോക്കൽ സെക്രട്ടറിയും കോന്നി റീജിയണൽ സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന ഓമനകുട്ടൻ (48) നെ യാണ് വീടിനുള്ളിൽ ഇന്നു രാവിലെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
റീജിയണൽ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയങളിൽ പാർട്ടിയിലെ ചില നേതാക്കളുമായി അകന്നു നിന്നിരുന്ന ഓമനക്കുട്ടനേ സഹകരണ ബാങ്കിലെ താൽക്കാലിക ജോലിയിൽ നിന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്നും നിക്കിയിരുന്നു.
പഞ്ചായത്ത് തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എം സ്ഥാനാർഥിയുടെ പരാജയത്തിന് ഓമനക്കുട്ടൻ കാരണമായെന്ന ആരോപണവും ഉയർന്നിരുന്നു. ചിലർ നിരന്തരം ഭീഷണി ഉയർത്തിയിരുന്നതായി ബന്ധുക്കളും ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഒാമനക്കുട്ടനെ ചിലർ അടുത്ത കാലത്ത് മർദിച്ചതായി ഭാര്യ രാധ മാധ്യമങ്ങളോടു വെളിപ്പെ ടുത്തി. തെരെഞ്ഞെടുപ്പിനെത്തുടർന്ന് വലിയ തർക്കങ്ങൾ രൂപപ്പെട്ടിട്ടുള്ള സിപിഎമ്മിനു ഓമനക്കുട്ടന്റെ മരണവും വലിയ തലവേദനയാവും. കോന്നി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.