ഓരോ ജീവിതവും നിരവധി കഥകളിലൂടെയാണ് മുഴുമിക്കുക. നൂറ്റാണ്ടുകള്‍ ജീവിച്ചിരിക്കുന്ന ചിലരുണ്ട്. അവര്‍ ചിലര്‍ക്ക് പാഠപുസ്തകവും മറ്റു ചിലര്‍ക്ക് കൗതുകവും ആയി മാറും.
ഇത്തരത്തില്‍ ലോകത്തിന് പലതുമായി മാറിയ ഒരാള്‍ കഴിഞ്ഞദിവസം യാത്രയായിരുന്നു. യെമനിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന് കരുതപ്പെടുന്ന അലി ആന്തറിനെ കുറിച്ചാണ്. ഏകദേശം 140 വര്‍ഷങ്ങള്‍ ഇദ്ദേഹം ജീവിച്ചിരുന്നതായാണ് ബന്ധുക്കള്‍ അവകാശപ്പെടുന്നത്.
വലിയൊരു കുടുംബത്തിലെ കാരണവരാണ് ഇദ്ദേഹം. 70ല്‍പരം പേരക്കുട്ടികള്‍ ഇദ്ദേഹത്തിനുണ്ടത്രെ.എന്നാല്‍ ഇദ്ദേഹം ലോകശ്രദ്ധ ആകര്‍ഷിച്ചത് പ്രായം നിമിത്തമല്ല.
100 വയസിന് മുകളിലെത്തിയപ്പോള്‍ ഇദ്ദേഹത്തിന് ആടിന്റേതുപോലുള്ള കൊമ്പ് വളര്‍ച്ച ഉണ്ടായി. നെറ്റിയുടെ ഇരുവശത്തുമാണ് കൊമ്പ് പോലുള്ള ഈ വളര്‍ച്ച പ്രത്യക്ഷപ്പെട്ടത്.
വൈകാതെ ഇത് വളര്‍ന്ന് പടരാനും തുടങ്ങി. ഇതോടെ ഇദ്ദേഹത്തിന് “ഇരു കൊമ്പന്’ എന്നൊരു വിളിപ്പേരുമുണ്ടായി.
കഴിഞ്ഞിടെ ഇദ്ദേഹത്തിന്റെ ഈ വളര്‍ച്ച മുറിച്ചു മാറ്റിയിരുന്നു. എന്നാല്‍ ഇതാണ് ഇദ്ദേഹത്തിന്റെ മരണത്തിന് കാരണമാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
2017വരെ അദ്ദേഹത്തിന് ശരിയായ ഓര്മ ഉണ്ടായിരുന്നു. എന്നാല്‍ ഈ ശസ്ത്രക്രിയയോടെയാണ് ഇദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതത്രെ.
വയസിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കിലും ഇദ്ദേഹം അന്നാട്ടുകാര്‍ക്ക് എല്ലാം പ്രിയങ്കരനായിരുന്നു. ഇദ്ദേഹത്തിന്റെ വിയോഗത്തിലെ ദുഃഖം പങ്കുവയ്ക്കുകയാണ് സമൂഹ മാധ്യമങ്ങളുമിപ്പോള്.