മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച ബിജെപി പ്രവർത്തകരെ ട്രോളി ജമ്മുകാഷ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.
ചെങ്ങന്നൂരിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുവാനായാണ് പ്രദേശത്തെ ബിജെപി പ്രവർത്തകരായ രണ്ടു പേർ കാത്തു നിന്നത്. എന്നാൽ നിമിഷ നേരെ കൊണ്ട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോയതിനാൽ കാറിനടുക്കൽ എന്നല്ല, റോഡിലെത്താൻ പോലും ഈ രണ്ടു പേർക്കും സാധിച്ചില്ല.
പിന്നീട് കരിങ്കൊടിയുമായി രണ്ടുപേർ മുഖ്യമന്ത്രിയുടെ കാറിനു പിന്നാലെ ഓടുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി കേരള ഘടകം തങ്ങളുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയായിരുന്നു. യുവമോർച്ച പ്രവർത്തകരാണിതെന്നായിരുന്നു അവർ പറഞ്ഞത്. പിന്നീടാണ് ഇവരെ തേടി ട്രോൾ പൊങ്കാല എത്തിയത്.
മുൻ കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും എഴുത്തുകാരൻ എൻ.എസ്. മാധവനും ഇവരെ ട്രോളി രംഗത്തെത്തിയതോടെ ബിജെപി കേരളത്തിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും ഈ വീഡിയോ പിൻവലിക്കുകയും ചെയ്തു. “ഞാൻ കണ്ണ് ചിമ്മിയതിനാൽ കാണാതെ പോയോ?’ എന്നായിരുന്നു ഒമർ അബ്ദുള്ളയുടെ ട്വീറ്റ്. “മലയാള ട്രോളുകളിൽ ഇത്ര പ്രശസ്തി കിട്ടിയ ഒന്നുണ്ടാകില്ല’ എന്നാണ് എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തത്.