ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് മൂന്ന് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ട്രോളുകളിൽ ചിത്രം നിറഞ്ഞു നിൽക്കാറുണ്ട്. പുതിയതായി എത്തിയ ട്രോൾ പങ്കുവച്ച് മലയാളിയോട് ‘മാപ്പ്’ പറയുകയാണ് ഒമർ ലുലു.
പോസ്റ്റിന്റെ പൂർണരൂപം
ഒരു അടാർ ലവ് ഇറങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ട്രോളൻമാർ വിടാതെ trending ആക്കി നിർത്തുന്നതിന് നന്ദി പറയുന്നു.
പിന്നെ +2 ലൈഫ് ഇവിടത്തെ ഓഡിയൻസിന് ഒട്ടും റിലേയ്റ്റ് ചെയാൻ പറ്റിയിലാ എന്നതാണ് കൂടുതൽ ട്രോളിലും നിറഞ്ഞു നിന്ന വിഷയം.
BTSും BLACK PINKും Junk food’sും ഒക്കെ follow ചെയ്ത് breakup is a wake up എന്ന് പറഞ്ഞ് നടക്കുന്നവരാ പുതിയ തലമുറ എന്ന് വിചാരിച്ചതാ എന്റെ തെറ്റ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
+2 ലൈഫ് എന്ന് പറഞ്ഞാൽ പണ്ടത്തെ പോലെ തന്നെ ഇപ്പോഴും സൈക്കിൾ ഒക്കെ ചവിട്ടി കുമാരേട്ടന്റെ കടയിൽ നിന്ന് സർബത്തും പഫ്സും ഒക്കെ കടം വാങ്ങി കഴിച്ച് 50 പൈസ സി.ടിക്ക് തല്ല് കൂടുന്ന, എന്തിന് പ്രേമിക്കുന്ന പെണ്ണിനോട് ഒന്ന് മിണ്ടാൻ പോലും പേടിച്ച് നിൽക്കുന്ന ആൺപിള്ളേർ തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് എനിക്ക് അറിയിലായിരുന്നു. മല്ലൂസ് എന്നോട് ക്ഷമിക്കൂ Iam the Sorry Aliya Iam the Sorry..മലയാളിപൊളിയാടാ