ബിഗ്ബോസ് മലയാളം സീസണ് ഫൈവില് നിന്ന് ഒമര് ലുലു പുറത്തായിരിക്കുകയാണ്. വൈല്ഡ് കാര്ഡ് എന്ട്രിയായെത്തിയ ഒമര് ലുലു മൂന്നാഴ്ച ബിഗ്ബോസ് ഹൗസില് കഴിഞ്ഞ ശേഷമാണ് പുറത്തായത്.
തുടക്കത്തില് വ്യക്തമായ പ്ലാനോട് കൂടി എത്തിയിരിക്കുന്ന മത്സരാര്ത്ഥി എന്ന ഫീലാണ് ഒമര് ലുലു പ്രേക്ഷകര്ക്ക് സമ്മാനിച്ചത്.
വന്ന രണ്ടാം ദിനം തന്നെ ജുനൈസ്, സാഗര് എന്നിവര്ക്കൊപ്പം ചേര്ന്ന് മാരാരിനെ പൊളിക്കണം എന്ന രീതിയില് ഒരു പ്ലാന് ഒമര് ലുലു ഇടുന്നത് പ്രേക്ഷകര് ഏറ്റെടുത്തിരുന്നു.
എന്നാല് എല്ലാവരുമായി നല്ല സൗഹൃദം പുലര്ത്തി പോകുന്ന ഒമറിനെയാണ് പിന്നീട് വീട്ടില് കണ്ടത്.
പിന്നീട് ഒമര് മത്സരത്തിലേക്ക് വരുന്നു എന്ന സൂചന നല്കിയത് കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിലൂടെയാണ്. ഒമറിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടില് നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ഒമര് ലുലുവിന്റെ ആദ്യ പ്രതികരണം ശ്രദ്ധനേടുകയാണ്. അഖിലുമായി വഴക്കിടാതിരുന്നതിനെ കുറിച്ചൊക്കെ ഒമര് ലുലു സംസാരിക്കുന്നുണ്ട്.
ഒമര് ലുലുവിന്റെ വാക്കുകള് ഇങ്ങനെ…ഒരിക്കല് അഖില് എന്നെ മോശമായി പറഞ്ഞു. അപ്പോള് ഞാന് ഒന്ന് ആലോചിച്ചു, ഞാനും കൂടി അവിടെ തല്ലുണ്ടാക്കിയിട്ട് എന്ത് കാര്യം. അവിടെ നിന്ന് പോരണമെന്ന് എനിക്ക് ഉണ്ടായിരുന്നു.
നില്ക്കാന് വളരെ ബുദ്ധിമുട്ട് ആയിരുന്നു. പോണത് വരെ പോട്ടെയെന്ന് കരുതി ഞാന് അത് ഒഴിവാക്കിയത് ആണ്. കാരണം രണ്ടു കയ്യ് കൂട്ടിയടിച്ചാല് അല്ലേ ശബ്ദമുണ്ടാകൂ. നമ്മള് അത് മിണ്ടാതെ സഹിച്ചു വിട്ടതാണ്.
അവിടെയുള്ള ഒരു സൗഹൃദങ്ങളും സത്യമാണെന്ന് തോന്നുന്നില്ല. അഞ്ജൂസ്, സെറീന, റെനീഷ ഗ്യാങ്ങില് സെറീനയും റെനീഷയും തമ്മിലുള്ള സൗഹൃദം മാത്രമാണ് ഡെപ്ത് ഉള്ളതായി തോന്നിയിട്ടുള്ളത്.
അഖിലിന്റെ ഗ്യാങ്ങില് ഉള്ളവര് എല്ലാം നിലനില്പ്പിന് വേണ്ടി നില്ക്കുന്നത് ആണെന്നാണ് തോന്നിയിട്ടുള്ളതെന്നും ഒമര് ലുലു പറഞ്ഞു.
തനിക്ക് അവിടെ സുഹൃത്തുക്കളായി ആരെയും തോന്നിയില്ലെന്നും ഒമര് ലുലു പറഞ്ഞു. ‘അവിടെ എല്ലാവരും ജയിക്കാനായി വന്നിരിക്കുന്നത് ആണ്.
അവിടെ യഥാര്ത്ഥ സൗഹൃദങ്ങള് ഒന്നുമില്ല. ബാറ്റില് ഓഫ് ഒറിജിനല്സ് എന്നാണ് പേരെങ്കിലും അവിടെ ബാറ്റില് ഓഫ് ഫേക്കാണ് നടക്കുന്നത്.
‘അവിടത്തെ ഏറ്റവും നല്ല ഫേക്കിനാകും കപ്പ് കിട്ടുക. അവിടെ വെച്ച് തന്നെ ഞാന് അത് പറഞ്ഞത്. അവിടെ എനിക്ക് ഇഷ്ടപ്പെട്ട രീതിയില് ഗെയിം കളിക്കുന്നതായി തോന്നിയത് വിഷ്ണുവിനെയാണ്.
വിഷ്ണു കളി പഠിച്ച് വന്നിട്ട് നല്ല രീതിയില് തന്നെ പോകുന്നുണ്ട്. പിന്നെ എനിക്ക് അവിടെ ആരെയും വലിയ ഗെയിമറായി തോന്നിയില്ല’,
അഖില് മാരാര് കുറെ സംസാരിക്കും എന്നല്ലാതെ ഗെയിമര് ആയി തോന്നിയില്ല. പിന്നെ ശോഭയാണ്. ശോഭയുടെ എന്ത് ചെയ്തിട്ടാണെങ്കിലും ആ കപ്പ് വേണം എന്നുള്ള തോന്നലൊക്കെ കാണുമ്പോള് പാവം തോന്നാറുണ്ട്.
അങ്ങനെ അവര് ഹാര്ഡ് വര്ക്ക് ചെയ്ത് നില്ക്കുന്നത് കാണുമ്പോള് അവര്ക്ക് കിട്ടിക്കോട്ടെ എന്നൊരു തോന്നല് എനിക്ക് ഉണ്ടായിരുന്നു. ഞാന് അത്ര ഹാര്ഡ് വര്ക്ക് ചെയ്യുന്ന ആളല്ല.
വിഷ്ണു, ജുനൈസ്, അഖില്, ശോഭ, സെറീന അല്ലെങ്കില് റെനീഷ ആണ് ടോപ് 5 ല് എത്തുമെന്ന് താന് കരുതുന്ന മത്സരാര്ത്ഥികളെന്നും ഒമര് ലുലു പറഞ്ഞു.
അതേസമയം, ബിഗ് ബോസിലെ ഒമര് ലുലുവിനെ ഇഷ്ടമായി എന്നാണ് പ്രേക്ഷകര് ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
നിങ്ങള് ഇങ്ങനെ ഒരു വ്യക്തിയാണെന്ന് കരുതിയിരുന്നില്ല എന്ന തരത്തിലുള്ള കമന്റുകളൊക്കെ സോഷ്യല് മീഡിയയില് നിറയുന്നുണ്ട്.