മലയാളത്തില്‍ തന്റേതായ ശൈലിയില്‍ തിളങ്ങുന്ന ഒരു സംവിധായകനാണ് ഒമര്‍ലുലു. ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങള്‍ ആവിഷ്‌കാരത്തിന്റെ വ്യത്യസ്ഥതയിലൂടെ മലയാളി ഏറ്റെടുത്തവയാണ്.
ഒമര്‍ ലുലു തന്റെ പുതിയ ചിത്രമായ പവര്‍ സ്റ്റാറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ഇപ്പോള്‍. ബാബു ആന്റണിയുടെ മാസ്സ് തിരിച്ചുവരവാണ് ചിത്രത്തിലൂടെ അദ്ദേഹം വഴിവെക്കുന്നത്.
കേരളത്തിലെ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുന്ന ജൂണ്‍ 1 എന്ന തീയതി എത്ര വെറുക്കപ്പെട്ടിരുന്നതാണെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം.
ഒമര്‍ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെ…
മോന്‍ ഇംഗ്ലീഷ് മീഡിയത്തിലാ (1990-2000).. ജൂണ്‍ 1 സ്‌കൂള്‍ പഠന കാലത്ത് ഇത്രയും വെറുക്കപ്പെട്ട തിയതി വേറെയില്ല. വെക്കേഷന്‍ കഴിഞ്ഞ് വീണ്ടും പീഡന കാലഘട്ടമായിരുന്നു സ്‌കൂള്‍.
അടി, ഇപോസിഷന്‍ വീട്ടുക്കാരുടെ മുന്‍പില്‍ വെച്ചുള്ള ഹരാസ്‌മെന്റ്. എല്ലാ ദിവസവും സ്‌കൂളില്‍ എത്താതിരിക്കാന്‍ പ്രാര്‍ത്ഥിക്കും.
പഠിക്കാന്‍ മോശമായ എന്നെ പോലെ ഉണ്ടായിരുന്ന പ്രൈവറ്റ് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്നതെ കാലത്ത് മിക്കവര്‍ക്കും ഇങ്ങനത്തെ അനുഭവം തന്നെ ആയിരിക്കാം.
അന്നത്തെ കാലത്ത് സര്‍ക്കാര്‍ സ്‌ക്കൂളില്‍ പഠിച്ചവര്‍ക്ക് കിട്ടിയ ലൈഫ് ആണ് സ്വര്‍ഗ്ഗം (അക്കരെ നിക്കുമ്പോള്‍ ഇക്കര പച്ച ആണോ എന്ന് അറിയില്ല). ഇംഗ്ലീഷ് മീഡിയത്തിലാണ് മക്കള്‍ പഠിക്കുന്നത് എന്ന് പോങ്ങച്ചത്തോടെ പറയാന്‍ 10 വര്‍ഷം നരകിച്ച ഞാന്‍ ??.