ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരങ്ങളായി മാറിയ ആളുകളാണ് പ്രിയാവാര്യരും റോഷനും നൂറിന് ഷെരീഫും.
ഒമര്‍ ലുലു ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.
ഇപ്പോഴിതാ ഒമര്‍ ലുലു സംവിധാനം ചെയ്ത ജാനാ മേരെ ജാനാ എന്ന ഗാനം ഇപ്പോള്‍ ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്.
ഈ ഗാനം ആദ്യം ഒരു സിനിമയാക്കാന്‍ ആയിരുന്നു ആദ്യം പദ്ധതിയെന്നും എന്നാല്‍ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തുകയാണ് ഒമര്‍ ലുലു ഇപ്പോള്‍.
ഒരു അഡാര്‍ ലൗ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ റോഷന്, നൂറിന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാത്തു വെഡ്സ് ഫ്രീക്കന്‍ എന്ന പേരില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
റോഷന് നൂറിനുമായി താല്പര്യം ഇല്ലെന്നും പ്രിയയുമായാണ് തനിക്ക് സിങ്ക് എന്നും പറഞ്ഞതോടെയാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് ഒമര്‍ ലുലു പറയുന്നത്. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഒമര്‍ ലുലു ഇക്കാര്യം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് ജുമാന ഈ ഗാനം കേള്‍ക്കുകയും ഈ ഗാനം തന്നെയും അജ്മലിനെയും വെച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.
പാത്തു വെഡ്സ് ഫ്രീക്കന്‍ എന്ന പേരില്‍ മലബാര്‍ പശ്ചാത്തലമാക്കിയ ഒരു പ്രണയ കഥ ആയാണ് സിനിമ ഒരുക്കാന്‍ ഇരുന്നത്.
ഇത് റോഷനുമായി സംസാരിച്ചപ്പോള്‍ നൂറിനൊപ്പം അഭിനയിക്കാന്‍ സിങ്ക് ഇല്ല, പ്രിയയുമായി അഭിനയിക്കാനാണ് സിങ്ക് എന്ന് പറഞ്ഞു.
ആദ്യ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നായിക ഇയാള്‍ വേണം എന്ന് പറയുകയാണ്. അതിനാല്‍ സിനിമ ഉപേക്ഷിച്ചു.
മറ്റൊരു നടനെ വച്ച് സിനിമ ചെയ്യാമെന്ന് വിചാരിച്ചു. എന്നാല്‍ ആ വൈബ് അങ്ങു പോയി. റോഷന് തന്നെയാണ് ആ സിനിമ പുറത്തിറങ്ങാത്തത് കൊണ്ട് നഷ്ടം ഉണ്ടായത്.
നൂറിന് വീണ്ടും സിനിമകള്‍ ലഭിച്ചു എന്നാല്‍ റോഷന് വേറെ സിനിമകള്‍ ഒന്നും ലഭിച്ചില്ലെന്നും എന്ന് ഒമര്‍ ലുലു വ്യക്തമാക്കി.
ആല്‍ബം ചിത്രീകരിക്കുന്ന സമയത്ത് ഫോണിലുണ്ടായിരുന്ന ‘ജാനാ മേരെ ജാനാ’ എന്ന ഗാനം ജുമാനയെ കേള്‍പ്പിച്ചു. തന്നെയും അജ്മലിനെയും വെച്ച് ആ ഗാനം ചെയ്യൂ ഇക്ക എന്ന് ജുമാന പറഞ്ഞു. അങ്ങനെയാണ് ഈ ഗാനം ചിത്രീകരിച്ചതെന്നും സംവിധായകന് പറഞ്ഞു.
അതേ സമയം ഈദ് ദിനത്തിലാണ് ജാനാ മേരെ ജാനാ മ്യൂസിക്കല്‍ വീഡിയോ റിലീസ് ആയത്. പീര്‍ മുഹമ്മദിന്റെ പ്രശസ്തമായ പഴയകാല മാപ്പിളപ്പാട്ട് മഹിയില്‍ മഹായുടെ റിവിസിറ്റഡ് ഗാനമാണ് വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ മനോഹരമായ വിഷ്വലുകളോടുകൂടി ഒമര്‍ ലുലു ഒരുക്കിയിരിക്കുന്നത്.
പൂര്‍ണ്ണമായും ദുബായ് പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ പ്രണയ ആല്‍ബത്തില്‍ പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ് ദമ്പതികളായ അജ്മല്ഖാന്, ജുമാന ഖാന് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
ഗ്ലോബേഴ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ദുബായിലെ വ്യവസായിയായ മുമൈജ് മൊയ്ദു നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന് ജുബൈര്‍ മുഹമ്മദ് ആണ് സംഗീത നിര്‍വ്വഹിച്ചിരിക്കുന്നത്.
അമോള്‍ ശ്രിവാസ്തവയുടെ ഹിന്ദി കോറസിന് അഭിഷേക് ടാലന്റഡ് വരികളെഴുതി. ഛായാഗ്രഹണം മുസ്തഫ അബൂബക്കര്‍, എഡിറ്റിംഗ് അച്ചു വിജയന്, കാസ്റ്റിംഗ് ഡിറക്ഷന്‍ വിശാഖ് പിവി വാര്‍ത്താ പ്രചരണം എഎസ. ദിനേശ്, പോസ്റ്റര്‍ ഡിസൈന്‍സ് അശ്വിന് ഹരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.