ഒഎന്‍വി പുരസ്കാരം മീടു അരോപണങ്ങള്‍ക്ക് വിധേയനായ ഒഎന്‍വിയ്ക്ക് നല്കുന്നതിനെതിരേ ആദ്യം രംഗത്തു വന്ന നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്.
ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണനെ മെന്‍ഷന്‍ ചെയ്തായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇപ്പോള്‍ പാര്‍വതിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു.
പാര്‍വതി മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോള്‍ മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് ഓര്‍മവരുന്നത് എന്നും പണം നഷ്ടപ്പെട്ട റോഷിനിക്ക് വാങ്ങിയ പ്രതിഫലം എങ്കിലും പാര്‍വതി തിരിച്ചുകൊടുത്താല്‍ വലിയ ഉപകാരമാകും എന്നുമാണ് ഒമര്‍ലുലു കുറിക്കുന്നത്.
പ്രിയപ്പെട്ട പാര്‍വതി മാഡം നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം.
നിങ്ങള്‍ മനുഷ്യതം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ്.
18 കോടി മുടക്കി താന്‍ കഷ്ടപ്പെട്ടുനേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും.
പാര്‍വതി പിന്നേയും ഒരുപാട് സിനിമകള്‍ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു.അതെ പാര്‍വതി പറഞ്ഞ പോലെ ‘അല്ല്പം മനുഷ്യതം ആവാല്ലോ’. ഒമര്‍ ലുലു കുറിച്ചു.
എന്നാല്‍ ഒമര്ലുലുവിനെതിരേ കടുത്ത വിമര്‍ശനമാണ് പാര്‍വതിയുടെ ആരാധകര്‍ ഉയര്‍ത്തുന്നത്. സിനിമ പരാജയപ്പെട്ടാല്‍ അഭിനേതാക്കള്‍ പണം തിരിച്ചുകൊടുക്കണം എന്നു പറയുന്നത് എന്ത് ന്യായമാണ് എന്നാണ് ഒമറിനോട് ചോദിക്കുന്നത്.
കൂടാതെ നായകനോട് ഇതേ ചോദ്യം ചോദിക്കാത്തത് എന്താണെന്നുമുള്ള ചോദ്യവും ഉയരുന്നുണ്ട്. വിമര്‍ശനം രൂക്ഷമായതോടെ മറുപടിയുമായി ഒമര്‍ എത്തി.
‘ഇനി ഞാന്‍ സംവിധാനം ചെയ്ത് പരാജയപ്പെട്ട സിനിമക്ക് പ്രതിഫലം തിരിച്ച് കൊടുത്തോ എന്ന് ചോദിക്കുന്നവരോട്’.
ഞാന്‍ സംവിധാനം ചെയ്തതില്‍ ധമാക്ക സിനിമയാണ് പരാജയപ്പെട്ടത് അതിന്റെ നിര്‍മ്മാതാവ് നാസര്‍ ഇക്കയോട് ഞാന്‍ പകുതി പ്രതിഫലമേ വാങ്ങിയിട്ടുള്ളൂ’ ഒമര്‍ മറുപടിയായി കുറിച്ചു.