സോഷ്യല്‍മീഡിയയുടെ വകയായി ഒട്ടേറെ പുകഴ്ത്തലുകളും ഒപ്പം വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന സംവിധായകനും സിനിമയുമാണ് ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ്. ചിത്രം റിലീസാവുന്നതിന് മുമ്പ് തന്നെ സംവിധായകനും അഭിനേതാക്കളും വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയരാവുകയാണ്. ചിത്രത്തിന്റേതായി പുറത്തു വിടുന്ന ടീസറുകളും വീഡിയോ കട്ടിംഗുകളും ഗാനങ്ങളുമെല്ലാം ഞൊടിയിടയില്‍ വൈറലാവുന്നുണ്ടെങ്കിലും അതെല്ലാം നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയാണ് മാത്രം. ഇപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ വിമര്‍ശനങ്ങളെക്കുറിച്ച് ഒരു മാധ്യമത്തോട് മനസുതുറന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് ഒമര്‍ ലുലു.
ഏറ്റവുമൊടുവില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോഷനും പ്രിയയ്ക്കുമെതിരെയാണ് സൈബര്‍ ആക്രമണം നടന്നു വരുന്നത്. ഇരുവരും തമ്മിലുള്ള ഒരു ലിപ്പ്ലോക്ക് രംഗമാണ് വിഷയം. പലരും ആ സീനിന്റെ പേരില്‍ ഇരുവരെയും വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. അതേക്കുറിച്ച് ഒമര്‍ ലുലു പറയുന്നതിങ്ങനെ..
ഇപ്പോള്‍ എല്ലാവരും റോഷനെയാണ് പരിഹസിച്ചുകൊണ്ടിരിക്കുന്നത്. ഉമ്മ വയ്ക്കുന്നതില്‍ പെര്ഫക്ഷനില്ലെന്നതാണ് കുറ്റം. പ്രിയയ്ക്ക് ചമ്മലൊന്നും ഉണ്ടായിരുന്നെങ്കിലും പ്രിയ അറിയാതെ അപ്രതീക്ഷിതമായാണ് റോഷന് ചുംബിച്ചത്. റോഷന് ആ സീന്‍ ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കൊച്ചുകുട്ടികളാണ് ഇവരൊക്കെ എന്ന ചിന്തയെങ്കിലും ഈ പരിഹസിക്കുന്നവര്‍ക്ക് ഉണ്ടാവേണ്ടതല്ലേ.
എന്തുകൊണ്ടാണ് ആളുകള്‍ക്ക് ഞങ്ങളോട് ഇത്ര വിരോധമെന്ന് മനസിലാവുന്നില്ല. പ്രതീക്ഷിക്കാത്ത ഹൈപ്പ് കിട്ടിയപ്പോ, പ്രിയയുടെ കഥാപാത്രത്തിന് ചിത്രത്തില്‍ കുറച്ചുകൂടി പ്രാധാന്യം കൊടുക്കേണ്ടി വന്നതുകൊണ്ടാണ് ചിത്രം താമസിച്ചത്. ട്രോളുകള്‍ ആസ്വദിക്കുന്നവരാണ് ഞങ്ങളെല്ലാവരുമെങ്കിലും മനപൂര്‍വ്വം അധിക്ഷേപിക്കുന്ന രീതിയിലുള്ളവ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.
സിനിമ ഇറങ്ങുമ്പോള്‍ എല്ലാവരുടെയും തെറ്റിദ്ധാരണ മാറുമെന്ന് മാത്രമേ പറയാനുള്ളൂ. നിങ്ങളാരും ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു ചിത്രമല്ലിത്. ദയവുചെയ്ത് ആ കുട്ടികളെയെങ്കിലും വെറുതെ വിടണം. ഒമര്‍ ലുലു പറയുന്നു.