തുടക്കം മുതല്‍ പല തരത്തിലുള്ള വിവാദങ്ങളിലൂടെ കടന്നു പോന്ന സിനിമയാണ് അഡാര്‍ ലവ്. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലിറങ്ങിയ അഡാര്‍ ലവ് തിയറ്ററുകളില്‍ എത്തിയശേഷവും വിവാദത്തില്‍ തന്നെയാണ്. ആദ്യം ഇറക്കിയ ക്ലൈമാക്സ് മാറ്റിയതാണ് ഏറ്റവും ഒടുവില്‍ ചര്‍ച്ചയായത്. ചിത്രം പുറത്തിറങ്ങി ഒരാഴ്ചയ്ക്കുശേഷം വീണ്ടും ക്ലൈമാക്സ് മാറ്റി ചിത്രം തിയറ്ററില്‍ ഓടിക്കുന്നത് സംബന്ധിച്ച് ഏറെ ചര്‍ച്ചകളും വാദങ്ങളും നടന്നു.
ചിത്രം കണ്ടവരെ വീണ്ടും കാണിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണ് എന്നൊക്കെയുള്ള രീതിയില്‍ ട്രോളുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ക്ലൈമാക്സ് മാറ്റിയ സാഹചര്യത്തില്‍ ചിത്രം ഇതിനോടകം കണ്ടവര്‍ക്ക് മറ്റൊരു ഓഫറുമായി ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുന്നു.
സംവിധായകന് തന്നെയാണ് ഈ വിവരം പ്രേക്ഷകരോട് പറഞ്ഞത്. നേരത്തേ ചിത്രം കണ്ടവര്‍ക്ക് സിനിമാ ടിക്കറ്റുമായി എത്തിയാല്‍ സിനിമ സൗജന്യമായി കാണാം എന്നും ഒമര്‍ ലുലു പറഞ്ഞു. ഒരു ദിവസത്തേക്ക് മാത്രമാണ് ഈ സൗജന്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…
സുഹൃത്തുക്കളെ,
‘ഇന്ന് മുതല്‍ പുതിയ ക്ലൈമാക്സും പല മാറ്റങ്ങളുമായി ‘ഒരു അഡാറ് ലവ് ‘ നിങ്ങള്‍ക്ക് മുന്നില്‍ എത്തുകയാണ്. മുന്നേ തന്നെ പടം കണ്ടവര്‍, സിനിമ കണ്ട ടിക്കറ്റോ ആയി, അഡാറ് ലവ് ഇപ്പോള്‍ കളിക്കുന്ന, നിങ്ങള്‍ ചിത്രം കണ്ട തിയറ്ററില്‍ ബന്ധപ്പെട്ടാല്‍ പടം രണ്ടാം തവണ സൗജന്യമായി കാണാവുന്നതാണ് (Offer valid only for today )’.
പ്രിയ പ്രകാശ് വാര്യര്‍, റോഷന്, നൂറിന് ഷെരീഫ് തുടങ്ങി ഒരുപിടി പുതുമുഖ താരങ്ങളുമായി എത്തിയ ചിത്രമാണ് ഒരു അഡാര്‍ ലൗവ്. കൗമാരക്കാരുടെ പ്രണയകഥ പറയുന്ന ചിത്രം തിയേറ്ററുകളില്‍ പ്രണയദിനത്തിന്റെ അന്നാണ് പ്രദര്‍ശനത്തിന് എത്തിയത്. നാല് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ സിനിമയുടെ ക്ലൈമാക്സ് സംബന്ധിച്ച് ഒമര്‍ ലുലു ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഒരു ദിവസം കൊണ്ട് പുതിയ ക്ലൈമാക്സ് ഷൂട്ട് ചെയ്ത് തിയേറ്ററുകളില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്.