വളരെ ചുരുങ്ങിയ ചിത്രങ്ങളില്ക്കൂടിത്തന്നെ മലയാളസിനിമയില്‍ സ്വന്തമായ മേല്‍വിലാസം ഉണ്ടാക്കിയ സംവിധായകനാണ് ഒമര്‍ ലുലു.
2017 ല്‍ ഹാപ്പി വെഡ്ഡിങ്ങ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു വന്നത്.
ആ ചിത്രം വിജയം കണ്ടതോടെ ആ പാറ്റേണിലുള്ള ചിത്രങ്ങളുമായി ഒമര്‍ ലുലു കളംനിറഞ്ഞു. ചിലരെങ്കിലും വിമര്ശനങ്ങളുമായെത്തിയെങ്കിലും അതിലൊന്നും പതറാതെ ഒമര്‍ ലുലു മുമ്പോട്ടു പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ചങ്ക്സ്, ഒരു അഡാര്‍ ലവ്, ധമാക്ക തുടങ്ങിയവയാണ് ഒമര്‍ ലുലുവിന്റെ മറ്റു ചിത്രങ്ങള്‍. മലയാളത്തിന്റെ ആക്ഷന്‍ താരം ബാബു ആന്റണി തിരിച്ചെത്തുന്ന പവര്‍ സ്റ്റാര്‍ എന്ന സിനിമയാണ് ഒമര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
അന്തരിച്ച തിരക്കഥകൃത്ത് ഡെന്നീസ് ജോസഫ് എഴുതിയ അവസാനത്തെ തിരക്കഥയാണ് പവര്സ്റ്റാറിന്റേത്.
പവര്‍ സ്റ്റാര്‍ കൂടാതെ നല്ല സമയം എന്ന ചിത്രവും ഒമര്‍ സംവിധാനം ചെയ്യുന്നുണ്ട്.
ഈ സിനിമയുടെയും പണിപ്പുരയില്‍ ആണ് ഒമര്‍ ലുലു. സിനിമ തിരക്കിലാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം കൂടിയാണ് ഒമര്‍.
അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒമര്‍ ലുലുവിന്റെ ഒരു കമന്റാണ്. പുതിയ ചിത്രം നല്ല സമയത്തിന്റെ പണിപ്പുരയില്‍ നിന്നുള്ള ചിത്രം എന്ന കുറിപ്പൊടെ ചിത്രത്തില്‍ അഭിനയിക്കുന്ന ഒരു നടിയ്ക്ക് ഒപ്പമുള്ള ചിത്രം ഒമര്‍ പങ്കുവച്ചിരുന്നു.
എന്നാല്‍ ഈ പോസ്റ്റിന് താഴെ ചൊറിയന്‍ കമന്റുമായി ഒരാള്‍ എത്തുകയായിരുന്നു. ഇതുപോലെ പണി കഴിഞ്ഞ ഒരുത്തന് ഇപ്പോള്‍ ഏത് രാജ്യത്താണെന്ന് പോലും അറിയില്ലെന്നായിരുന്നു ചൊറിയന്റെ കമന്റ്.
വിജയ്ബാബുവിനെതിരേയുള്ള എതിരെയുള്ള ബലാല്‍സംഗക്കേസിനെ ബന്ധിപ്പിച്ചായിരുന്നു ചൊറിയന്റെ കമന്റ്.
എന്നാല്‍ ഇതിന് വായടപ്പിക്കുന്ന മറുപടിയുമായി ഒമര്‍ എത്തുകയായിരുന്നു. മിസ്റ്റര്‍ കൈത ഇത് വേറെ മാതിരി എന്ന് ആയിരുന്നു ചൊറിയന്റെ വായടപ്പിച്ചുള്ള ഒമര്‍ ലുലുവിന്റെ കമന്റ്.
എന്തായാലും ചൊറിയാന്‍ വന്നവന്റെ വായടപ്പിച്ച ഒമര്‍ ലുലുവിന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
അതേസമയം ഒമര്‍ സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറിന്റെ ഫസ്റ്റ്ലുക്ക് ജൂണ്‍ ഒന്നിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ട്രെയിലര്‍ ജൂലൈ എട്ടിന് എത്തുമെന്നും ഒമര്‍ ലുലു അറിയിക്കുന്നു. ചിത്രത്തിനെ കുറിച്ചുള്ള അപ്ഡേഷന് ബാബു ആന്റണി ആരാധകരില്‍ ആവേശം കൊള്ളിച്ചിരിക്കുകയാണ് ഇപ്പോള്‍.