കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് കൂടുതല്‍ക്കൂടുതല്‍ വഴിത്തിരിവുകളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഈയടുത്ത ദിവസങ്ങളില്‍. കേസുമായി ബന്ധപ്പെട്ട് ജയിലിലായ പള്‍സര്‍ സുനി തങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഫോണ്‍ ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ട് ദിലീപും നാദിര്‍ഷയും രംഗത്തുവന്നതോടെയാണ് സംഭവം വീണ്ടും വിവാദ ചര്‍ച്ചാവിഷയമായത്. ഇതേത്തുടര്‍ന്ന് സിനിമാമേഖലയുമായി ബന്ധപ്പെട്ടവരും അല്ലാത്തവരുമായ നിരവധിയാളുകള്‍ ദിലീപിനെയും നടിയേയും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. നടന്മാര്‍ അടക്കമുള്ള പലരുടേയും ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവാദമാവുകയും പിന്നീട് ക്ഷമ പറഞ്ഞുകൊണ്ട് വീണ്ടും രംഗത്തെത്തുകയും ചെയ്തിരുന്നു. വിവിധയിടങ്ങളില്‍ ചര്‍ച്ച നടക്കുന്നതിനിടെ നടിയുടെ പേര് പരാമര്‍ശിച്ചത് വീണ്ടും വിവാദമാവുകയും പേര് പുറത്തുപറഞ്ഞതിനെതിരെ നടി നിയമനടപടിയ്ക്ക് ഒരുങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടിയുടെ മാത്രമല്ല നടന്റെയും പേരിന് വിലയുണ്ടെന്ന് വ്യക്തമാക്കികൊണ്ട് സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
‘പ്രമുഖ നടന്റെ’ പേര് ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും എത്ര വട്ടം വേണേലും ആവര്‍ത്തിച്ച് അലക്കാം.
പക്ഷേ ‘പ്രമുഖ നടിയുടെ’ പേര് മിണ്ടിയാല്‍ കേസ്. പ്രമുഖ നടിയ്ക്ക് മാത്രമല്ല മിസ്റ്റര്‍ പ്രമുഖ നടനുമുണ്ട് കുടുംബവും,ജീവിതവും, സ്വകാര്യതയുമൊക്കെ..