കാ​ഷ്മീ​രി​നെ ഒ​മ​ര്‍ അ​ബ്‌​ദു​ള്ള ന​യി​ക്കും; കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും മ​ന്ത്രി​സ​ഭ​യി​ല്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി ഒ​മ​ര്‍ അ​ബ്‌​ദു​ള്ള സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ജ​മ്മു കാ​ഷ്മീ​ർ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ​യാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത​ത്. അ​ബ്ദു​ള്ള​യ്‌​ക്കൊ​പ്പം മ​റ്റു മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഒ​മ​ര്‍ അ​ബ്‌​ദു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ്, കോ​ണ്‍​ഗ്ര​സ്, സി​പി​എം ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​ര്‍​ട്ടി​ക​ളു​ടെ “ഇ​ന്ത്യ’ സ​ഖ്യം​സ​ര്‍​ക്കാ​രാ​ണു അ​ധി​കാ​ര​മേ​ല്‍​ക്കു​ന്ന​ത്.

‘ഇ​ന്ത്യ’ സ​ഖ്യ​ത്തി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. രാ​ഹു​ൽ ഗാ​ന്ധി, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്, നാ​ഷ​ണ​ലി​സ്‌​റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി (ശ​ര​ദ് പ​വാ​ർ) വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​പ്രി​യ സു​ലെ, ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം (ഡി​എം​കെ) ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​നി​മൊ​ഴി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 90 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ന് 42 സീ​റ്റു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന് ആ​റു സീ​റ്റും സി​പി​എ​മ്മി​ന് ഒ​രു സീ​റ്റു​മാ​ണു​ള്ള​ത്. ഇ​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഒ​മ​ര്‍ അ​ബ്‌​ദു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ര്‍​ക്കാ​ര്‍. പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​നാ​യി​രി​ക്കും.

ആ​റു വ​ര്‍​ഷ​ത്തെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ന്‍​വ​ലി​ച്ച​തി​നു ശേ​ഷ​മാ​ണ് കാ​ഷ്മീ​രി​ൽ പു​തി​യ സ​ര്‍​ക്കാ​ര്‍ വ​രു​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന് അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ന്‍​വ​ലി​ച്ച​ത്. 2019 ഒ​ക്ടോ​ബ​ര്‍ 31 നാ​ണ് ജ​മ്മു ക​ശ്‌​മീ​രി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment