തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദേശം നൽകി സർക്കാർ. ഇതിന്റെ ഭാഗമായി സ്വയംനിരീക്ഷണ വ്യവസ്ഥകൾ നടപ്പാക്കും.
സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തിയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നു നിർദേശമുണ്ട്.
എറണാകുളത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചയാൾ കോംഗോയിൽനിന്നു വന്നതാണ്. ഹൈറിസ്ക് രാജ്യമല്ലാത്തതിനാൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്.
എന്നാൽ ഇദ്ദേഹം ഷോപ്പിംഗ് മാളിലും റസ്റ്ററന്റുകളിലും പോയിരുന്നു. ഇദ്ദേഹത്തിന്റെ സന്പർക്ക പട്ടികയും റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചു.
രോഗികൾ കൂടുന്ന സാഹചര്യമുണ്ടായാൽ നേരിടാനായി ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ 8,920 പേരെ പരിശോധിച്ചു.
അതിൽ 15 പേരാണ് കോവിഡ് പോസിറ്റീവായത്. 13 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നു വന്നവരാണ്.
രണ്ടു പേർ മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. ഇവരുടെ എല്ലാവരുടേയും സാന്പിളുകൾ ജനിതക പരിശോധനയ്ക്ക് അയച്ചു.