മുംബൈ: ഒമിക്രോണ്‍ ഭീതിയില്‍ രാജ്യം ജാഗ്രത കാത്തുസൂക്ഷിക്കുമ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്നും മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെത്തിയ 295 പേരില്‍ 109 പേരെ കാണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആണ്. മറ്റ് ചിലര്‍ നല്‍കിയിരിക്കുന്ന വിലാസം തെറ്റാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്പ്പറേഷന് മേധാവി വിജയ് സൂര്യവാന്‍ഷി അറിയിച്ചു.
അറ്റ് റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം.
നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റൈനില്‍ കഴിയണം. ക്വാറന്റൈന് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹൗസിംഗ് സൊസൈറ്റി അംഗങ്ങള്‍ക്ക് ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.