രാ​ജ്യ​ത്തെ ഒ​മി​ക്രോ​ൺ ബാ​ധി​ത​ർ 500 ക​ട​ന്നു! ഞായറാഴ്ച മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 77 ഒമിക്രോണ്‍ കേസുകള്‍

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 500 ക​ട​ന്നു. 508 പേ​രി​ലാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ല്‍ 153 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ഞാ​യ​റാ​ഴ്ച മാ​ത്രം രാ​ജ്യ​ത്ത് 77 ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ആ​ദ്യ​മാ​യി രോ​ഗ ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ​വ​രി​ലാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 141 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​ത്. ഡ​ല്‍​ഹി(79), കേ​ര​ളം(57), ഗു​ജ​റാ​ത്ത്(49), തെ​ലു​ങ്കാ​ന(44) ത​മി​ഴ്‌​നാ​ട്(34),ക​ര്‍​ണാ​ട​ക(31),

രാ​ജ​സ്ഥാ​ന്‍(23),ഹ​രി​യാ​ന(10)​മ​ധ്യ​പ്ര​ദേ​ശ്(​ഒ​ന്‍​പ​ത്),ഒ​ഡീ​ഷ(​എ​ട്ട്),ആ​ന്ധ്രാ​പ്ര​ദേ​ശ്(​ആ​റ്),ബം​ഗാ​ള്‍(​ആ​റ്),ച​ണ്ഡീ​ഗ​ഡ്(​മൂ​ന്ന്),ജ​മ്മു​കാ​ഷ്മീ​ര്‍(​മൂ​ന്ന്),

ഉ​ത്ത​ര്‍​പ്ര​ദേ​ശ്(​ര​ണ്ട്), ഉ​ത്ത​രാ​ഖ​ണ്ഡ്(​ഒ​ന്ന്),ഹി​മാ​ച​ല്‍​പ്ര​ദേ​ശ്(​ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Related posts

Leave a Comment