ജനീവ: പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ അഭൂതപൂർവമായ രീതിയിൽ ലോകമെമ്പാടും വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇതുവരെ 77 രാജ്യങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചതിരിക്കുന്നത്. പലരും കണ്ടെത്താതെ ഒമിക്രോൺ ഉണ്ടാവാമെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒമിക്രോൺ വൈറസ് ഉണ്ടാക്കുന്ന അപകടത്തെ നമ്മൾ കുറച്ചുകാണുകയാണ്. ഗുരുതരമായ രോഗം അല്ലെങ്കിലും നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ തകർക്കും വിധം കേസുകളുടെ എണ്ണം പെരുകിയേക്കും. കോവിഡ് വ്യാപനം തടയാൻ ബൂസ്റ്റർ ഡോസുകൾക്കാവും.
എന്നാൽ ഗുരുതരമായ രോഗമോ മരണമോ സാധ്യതയില്ലാത്ത ഗ്രൂപ്പുകൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത്, വിതരണ പരിമിതികൾ കാരണം ഇപ്പോഴും പ്രാഥമിക ഡോസുകൾക്കായി കാത്തിരിക്കുന്ന ഉയർന്ന അപകടസാധ്യതയുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നു- ടെഡ്രോസ് അഥാനം പറഞ്ഞു.
ഒമിക്രോൺ വകഭേദം മൂലം ആശുപത്രിവാസവും മരണവും വർധിക്കുമെന്നു ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. യുകെയിൽ ആദ്യ ഒമിക്രോൺ മരണം തിങ്കളാഴ്ച സ്ഥിരീ കരിച്ചിരുന്നു.