പൂന: ഇന്ത്യയില്‍ ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം ബിക്യു.1 ന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പൂനയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ സാമ്പിളാണ് പോസിറ്റീവായത്.
ഗുജറാത്ത് ബയോടെക്നോളജി അടുത്തിടെ മറ്റൊരു വകഭേദമായ ബിഎഫ് 7 കണ്ടെത്തിയതിന് പിന്നാലെയാണ് ബിക്യു.1 ഉം കണ്ടെത്തിയത്.
ബിക്യു.1, ബിഎഫ്.7 എന്നീ ഉപ വകഭേദങ്ങള്‍ കൂടുതല്‍ പകര്‍ച്ചാശേഷിയുള്ള മ്യൂട്ടേഷനുകളാണ്. നിലവില്‍ യുഎസില്‍ ഒമിക്രോണിന്റെ മറ്റൊരു വകഭേദം ബിഎ.5 പടരുന്നതായാണ് റിപ്പോര്‍ട്ട്.