ലണ്ടൻ: ബ്രിട്ടണിൽ ആശങ്കയുയർത്തി കോവിഡ് കേസുകൾ വർധിക്കുന്നു. വെള്ളിയാഴ്ച ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തത് 93,045 കോവിഡ് കേസുകളാണ്.
തുടർച്ചയായ മൂന്നാം ദിവസമാണ് റിക്കാർഡ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച 111 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി.
വ്യാഴാഴ്ച 88,376 പേർക്കാണ് ബ്രിട്ടണിൽ രോഗബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്.