ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ തടഞ്ഞു നിർത്താനുള്ള വഴികൾ തേടിയില്ലെങ്കിൽ ബ്രിട്ടനിൽ ജനുവരിയിൽ വലിയ വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോർട്ട്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
ബൂസ്റ്റർ ഡോസ് എടുക്കുന്നവരുടെ എണ്ണം വർധിച്ചാൽ രോഗവ്യാപനത്തെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുമെന്നും പഠനത്തിൽ പറയുന്നു. ബൂസ്റ്റര്‍ ഡോസുകള്‍ കാര്യക്ഷമമല്ലാതായാൽ 34.2 ദശലക്ഷം അണുബാധകളും 4.92 ലക്ഷം ആശുപത്രി പ്രവേശനങ്ങളും 74,900 മരണങ്ങൾക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
രാജ്യത്ത് ഒമിക്രോണിന്റെ വ്യാപനം വരുന്നുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസനും വ്യക്തമാക്കി. മാസാവസാനത്തോടെ ബൂസ്റ്റർ ഡോസുകൾ ആവശ്യമുള്ള എല്ലാ മുതിർന്നവർക്കും നൽകുന്നതിനുള്ള പദ്ധതി സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒമിക്രോൺ ഭീഷണിയെ തുടർന്ന് യുകെയുടെ കോവിഡ് അലർട്ട് ലെവൽ നാലായി ഉയർത്തിയിട്ടുണ്ട്.