ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധ കുതിച്ചുയരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 2.58 ലക്ഷം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
385 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന നിലയിലാണ്. നിലവിൽ 16 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ അഞ്ച് ശതമാനം രോഗികളുടെ എണ്ണം ഇന്ന് കുറവാണെന്ന നേരിയ ആശ്വാസമുണ്ട്.
നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് 3.73 കോടി ആളുകൾ ചികിത്സയിലുണ്ട്. ഒമിക്രോണ്‍ വകഭേദം ബാധിച്ച 8,209 പേരും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ രാജ്യത്തെ 29 സംസ്ഥാനങ്ങളിൽ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു കഴിഞ്ഞു.