ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,775 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
8,949 പേർ കൂടി രോഗമുക്തരാകുകയും 406 പേർ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
നിലവിൽ 1,04,781 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. അതേസമയം, രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 1,431 ആയി ഉയർന്നു.