തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ടിപിആർ വീണ്ടും പത്തിലെത്തിയാൽ ഒമിക്രോൺ തരംഗമായി കണക്കാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കഴിഞ്ഞ ദിവസം ടിപിആര്‍ 8.2 ആണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തും എറണാകുളത്തും പ്രതിദിന കോവിഡ് രോഗികളുടെ ആയിരം കടന്നു.
ഇന്നലെ 5296 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനു മുന്‍പ് ഡിസംബർ എട്ടിനായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം 5000 കടന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 300 കടന്നു.
ഇതുവരെ 305 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്ഒമിക്രോൺ സാഹചര്യം നേരിടാൻ സജ്ജമാകണമെന്ന് ജില്ലകൾക്ക് സർക്കാർ നിർദേശം നൽകി.
വിദേശത്തുനിന്നെത്തുന്ന എല്ലാവർക്കും ഏഴു ദിവസം നിർബന്ധിത ക്വാറന്റൈൻ നടപ്പാക്കുകയാണ്. എട്ടാം ദിവസം പരിശോധന നടത്തി വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തിൽ കഴിയണം.
അതേസമയം പരമാവധി പേർക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഹോം കെയർ പരിശീലനം നൽകുന്നത്. ഓൺലൈൻ വഴിയാണ് പരിശീലന പദ്ധതി.