തിരുവനന്തപുരം: കോവിഡിന്റെ പുതിയ ഉപവകഭേദമായ ഒമിക്രോണ്‍ ജെഎൻ 1 കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി.
ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കുടുതൽ കോവിഡ് പരിശോധന വർധിപ്പിക്കും. ആരോഗ്യമന്ത്രി വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം ഉന്നതതല യോഗം വിളിക്കും.
രോഗികളുടെ എണ്ണം കുടുന്നുവെന്നതിന്റെ പേരിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
ഇന്നലെ 1100 ൽ പരം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദേശീയതലത്തിൽ 1800-ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിലാണ് ഏറ്റവും കുടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മരണവും കേരളത്തിലാണ് കുടുതൽ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് പുതിയ വകഭേദമായ ജഐൻ-1 ഇന്ത്യ ഉൾപ്പെടെ 38 രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുകയാണ്.