കോഴിക്കോട്: യു.കെയില്‍ നിന്നെത്തിയ വിദ്യാര്‍ഥിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥിക്കൊപ്പം യാത്രചെയ്തവരെ എല്ലാം നിരീക്ഷണത്തിലാക്കാൻ തീരുമാനം.
ഇപ്പോൾ ബസ് കണ്ടക്ടര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. ബസ് യാത്രക്കാരോട് ബീച്ചാശുപത്രിയുമായി ബന്ധപ്പെടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 19ന് ബംഗളുരുവില്‍ നിന്നാണ് ഈ വിദ്യാര്‍ഥി കെ.എസ്.ആര്.ടി.സി ബസില്‍ കോഴിക്കോട്ടേക്കു തിരിച്ചത്.
20 ന് രാവിലെ ഇയാള്‍ കുന്ദമംഗലത്തിറങ്ങി. ബസില്‍ ഏതാണ് പതിനഞ്ചോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം.വിദ്യാര്‍ഥി കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികില്‍സയിലാണ്.
യു.കെയില്‍ നിന്ന് 17നാണ് വിദ്യാര്‍ഥി ബംംളുരു വിമാനത്താവളത്തില്‍ എത്തിയത്. അസ്വസ്ഥത തോന്നിയതിനാല്‍ ബംഗളുരുവില്‍ ചികില്‍സ തേടി.20ന് കുന്ദമംഗലത്ത് എത്തിയശേഷം അന്നുതന്നെ ബീച്ചാശുപത്രിയില്‍ അഡ്മിറ്റായി.
21 വയസുള്ള ഇയാള്‍ക്ക് നിലവില്‍ ആരോഗ്യ പ്രശ്നമൊന്നുമില്ല. കോഴിക്കോട് കോര്പേറഷന് പരിധിയിലാണ് വീട്. ജില്ലയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.വിഷയം ചര്‍ച്ച ചെയ്യുന്നതിനു ഇന്ന് ഉദ്യോഗസ്ഥതലത്തില്‍ യോഗം ചേരുന്നുണ്ട്.