ഒ​മി​ക്രോ​ൺ: കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും ക്വാ​റ​ന്‍റൈ​നും നി​ർ‌​ബ​ന്ധ​മാ​ക്കി കു​വൈ​റ്റ്


കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് 48 മ​ണി​ക്കൂ​ർ മു​മ്പ് എ​ടു​ത്ത കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ത്ത് ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നും നി​ർ​ബ​ന്ധ​മാ​ക്കി കു​വൈ​റ്റ് സ​ർ​ക്കാ​ർ. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ആ​ഗോ​ള ത​ല​ത്തി​ൽ ഒ​മി​ക്രോ​ണ്‍ വൈ​റ​സ് വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന മെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ് അ​റി​യി​ച്ചു.

പു​തി​യ നി​ർ​ദേ​ശ പ്ര​കാ​രം അ​ടു​ത്ത ഞാ​യ​റാ​ഴ്ച മു​ത​ൽ രാ​ജ്യ ത്തേ​ക്ക് വ​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും 10 ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ന്‍റൈ​ൻ ഏ​ർ​പ്പെ​ടു​ത്തും. രാ​ജ്യ​ത്ത് എ​ത്തി മൂ​ന്ന് ദി​വ​സ​ത്തി​നു​ശേ​ഷം പി​സി​ആ​ർ ടെ​സ്റ്റ് നെ​ഗ​റ്റീ​വ് ആ​യാ​ൽ ക്വാ​റ​ന്‍റൈ​നി​ൽ നി​ന്നും പു​റ​ത്ത് ക​ട​ക്കാം.

കു​വൈ​റ്റ് അം​ഗീ​ക​രി​ച്ച വാ​ക്സി​ൻ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ചി​ട്ട് ഒ​മ്പ​ത് മാ​സ​ത്തി​ൽ കൂ​ടു​ത​ലു​ള്ള​വ​ർ ബൂ ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ക്ക​ണം. ജ​നു​വ​രി ര​ണ്ട് മു​ത​ൽ ബൂ​സ്റ്റ​ർ ഡോ​സ് നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യും കു​വൈ​റ്റ് മ​ന്ത്രി​സ​ഭ അ​റി​യി​ച്ചു.

Related posts

Leave a Comment