ടോക്കിയോ: കോവിഡ് -19 വൈറസ് വകഭേദം ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2 ക്ക് വ്യാപനശേഷി കുറവാണെങ്കിലും മാരക രോഗബാധയുണ്ടാകാൻ സാധ്യതയുള്ളതായി പഠനം. വിദഗ്ധസമിതി വിശകലനം ചെയ്യാത്ത പഠനം ബയോറിസീവ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസിന്റെ മുൻ വകഭേദങ്ങൾക്കു സമാനമായി രോഗതീവ്രത ബിഎ.2 ന് കൂടുതലായിരിക്കും.
ബിഎ.1 വകഭേദത്തേക്കാൾ ബിഎ.2ന് വ്യാപനശേഷിയുണ്ടെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യാഴാഴ്ച വെളിപ്പെടുത്തി.
കോവിഡ്-19 വാക്സിൻ മൂലം ലഭിച്ച രോഗപ്രതിരോധ ശേഷിയെ ബിഎ.1, ബിഎ.2 ഒമിക്രോൺ വകഭേദങ്ങൾ ഭേദിക്കുന്നതായി ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണു കണ്ടെത്തിയത്.
2021 നവംബറിൽ ബോട്സ്വാന, ദക്ഷിണാഫ്രിക്ക എന്നവിടങ്ങളിലാണു ഒമിക്രോൺ ബാധ ആദ്യം റിപ്പോർട്ട് ചെയ്തത്.
ഒമിക്രോണിന്റെ ബിഎ.1 വകഭേദം ഡെൽറ്റ വകഭേദത്തിനു സമാനമായി അതിവേഗം ലോകം മുഴുവൻ പടർന്നുപിടിച്ചു.
ഒമിക്രോൺ ബിഎ.2 വകഭേദം ഈ മാസമാദ്യം ഡെൻമാർക്ക്, യുകെ രാജ്യങ്ങളിലാണ് കണ്ടെത്തിയത്.
യഥാർഥ ഒമിക്രോൺ വകഭേദത്തിനേക്കാൾ വ്യാപനശേഷി കൂടിയവയാണ് ബിഎ.1, ബിഎ.2 എന്നിവ.
ബിഎ.2 ഒമിക്രോൺ വകഭേദമാണെന്നു കണക്കാക്കുന്നുണ്ടെങ്കിലും ഇതിന്റെ ജനിതകഘടന ബിഎ.1ൽനിന്നു വ്യത്യസ്തമാണെന്നും പുതിയ പഠനത്തിൽ പറയുന്നു.