ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 781 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകളുള്ളത്. 238 കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തപ്പോൾ മഹാരാഷ്ട്രയിൽ 167 കേസുകളുമാണ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,195 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 44 ശതമാനം കൂടുതൽ കേസുകളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 7347 പേരാണ് പുതിയതായി രോഗമുക്തി നേടിയത്.
3,42,51,292 പേരാണ് രാജ്യത്ത് ആകെ രോഗമുക്തരായത്. 77,002 പേരാണ് നിലവിൽ രോഗികളായി തുടരുന്നത്.