ഒമിക്രോൺ വൈറസിനെത്തുടർന്ന് വീണ്ടും ലോക്ക് ഡൗൺ വരുകയാണെങ്കിൽ സാധാരണക്കാരൻ എന്തുചെയ്യുമെന്ന ആശങ്ക പ്രകടിപ്പിച്ച് നടൻ ദീപക് പറന്പോൽ.
കഴിഞ്ഞ വർഷം ജീവിച്ചത് കഷ്ട്ടിച്ചു ഒരു മാസം. ബൂസ്റ്റർ ഡോസ് വരുന്നുണ്ടല്ലോ അതും എടുക്കാം. രണ്ടു മാസം എങ്കിലും സമാധാനത്തോടെ ജീവിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദീപക് കുറിച്ചു
പോസ്റ്റിന്റെ പൂർണരൂപം
കാര്യങ്ങളൊക്കെ വീണ്ടും പഴയതുപോലെ ആവാൻ പോവാണെന്നു അറിഞ്ഞതിൽ സന്തോഷം. നന്ദി ഉണ്ട് ഒമൈക്രോൺ നന്ദി ഉണ്ട്.
ഒരുപാട് ആഗ്രഹവും, ഒരുപാട് പ്രതീക്ഷയും ഉള്ള ഒരു സാധാരണക്കാരനാണ് ഞാൻ. ഇനി ഒരു ലോക്ക് ഡൗൺ…
അത് വരുകയാണെങ്കിൽ hoooo…..കോടിക്കണക്കിനു മനുഷ്യരുടെ ശരീരത്തിലുള്ള വൈറസ് നിലനിൽക്കാൻ mutate ചെയ്തുകൊണ്ടേ ഇരിക്കും. പക്ഷെ നിലനിൽക്കാൻ സാധാരണക്കാരൻ എന്തുചെയ്യും….??
രണ്ടു ഡോസ് വാക്സിൻ എടുത്തു അതുകൊണ്ടു ചത്തില്ല… പക്ഷെ കഴിഞ്ഞ വർഷം ജീവിച്ചത് കഷ്ട്ടിച്ചു ഒരു മാസം. ബൂസ്റ്റർ ഡോസ് വരുന്നുണ്ടല്ലോ അതും എടുക്കാം.
പക്ഷെ ഒരു രണ്ടു മാസം എങ്കിലും സമാധാനത്തോടെ ജീവിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു… workout ayillenkil പൈസ തിരിച്ചുതരേണ്ടിവരും വാക്സിൻ കമ്പനിക്കാരെ….