ഉടൻ പണം; ഈ ഓംലെറ്റ് കഴിച്ചു തീർക്കുന്നവർക്ക് കിട്ടും ഒരു ലക്ഷം രൂപ

ഓം​ലെ​റ്റ് ഇ​ഷ്ട​മ​ല്ലാ​ത്ത​വ​ർ ആ​രു​മി​ല്ല. ഓം​ലെ​റ്റി​ൽ പ​ല പ​രീ​ക്ഷ​ണ​ങ്ങ​ളും ന​മ്മ​ൾ ന​ട​ത്താ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു പ​രീ​ക്ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​വു​ക​യാ​ണ്.

ത​ട്ടു​ക​ട​യി​ൽ ഒ​രു പാ​ച​ക​ക്കാ​ര​ൻ ഓം​ലെ​റ്റ് ക​ഴി​ക്കാ​ൻ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. ഇ​യാ​ൾ ഉ​ണ്ടാ​ക്കു​ന്ന ഓം​​ലെ​റ്റ് ക​ഴി​ച്ചാ​ൽ ഒ​രു ല​ക്ഷം രൂ​പം വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ് ക​ട​ക്കാ​ര​ൻ.

ഇ​തൊ​ക്കെ എ​ന്ത്.. നി​സാ​രം എ​ന്നു തോ​ന്നു​മെ​ങ്കി​ലും ഓം​ലെ​റ്റ് ക​ണ്ട് ക​ണ്ണ് ത​ള്ളി ബു​ൾ​സെെ പോ​ലെ പു​റ​ത്തേ​ക്ക് വ​രും.

ഒ​രു വ​ലി​യ പാ​യ്ക്ക​റ്റ് വെ​ണ്ണ​യി​ൽ 31 മു​ട്ട​യും ചി​ക്ക​ൻ ക​ഷ്ണ​ങ്ങ​ളും വ​ലി​യ ക്യൂ​ബ് ചീ​സും സ​വോ​ള​യും മ​സാ​ല​ക​ളും ചേ​ർ​ത്താ​ണ് ഇ​യാ​ൾ ഓം​ലെ​റ്റ് ഉ​ണ്ടാ​ക്കു​ന്ന​ത്. 

ഈ ​ഓം​ലെ​റ്റ് ക​ഴി​ക്കാ​നാ​ണ് ആ​ളു​ക​ളെ വെ​ല്ലു വി​ളി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന ഓം​ലെ​റ്റ് എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഇതിനെ വി​ളി​ക്കു​ന്ന​ത്.

ഈ ​വീ​ഡി​യോ ഒ​രു ഫി​റ്റ്നെ​സ് ട്ര​യി​ന​ർ പോ​സ്റ്റ് ചെ​യ്ത​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഓം​ലെ​റ്റ് ച​ർ​ച്ച സ​ജീ​വ​മാ​യി.

450 ഗ്രാം ​വെ​ണ്ണ, 31 മു​ഴു​വ​ൻ മു​ട്ട​ക​ൾ, 50 ഗ്രാം ​ചീ​സ്, 100 ഗ്രാം ​സീ​ഖ് ക​ബാ​ബ്, 200 ഗ്രാം ​പ​നീ​ർ.
മൊ​ത്ത​ത്തി​ൽ ഏ​ക​ദേ​ശം 3,575 മി​ല്ലി​ഗ്രാം കൊ​ള​സ്ട്രോ​ൾ.

സ​ഹോ​ദ​രാ നി​ങ്ങ​ളു​ടെ ഒ​രു ല​ക്ഷം രൂ​പ എ​നി​ക്ക് വേ​ണ്ട എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഫി​റ്റ്നെ​സ് ട്ര​യി​ന​ർ വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

ഇ​ത്ര​യും അ​ള​വി​ൽ സാ​ധ​ന​ങ്ങ​ൾ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ഈ ​വി​ഭ​വം അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ഴി​ച്ചു തീ​ർ​ത്താ​ലാ​ണ് ക​ട​ക്കാ​ര​ൻ ഒ​രു​ല​ക്ഷം രൂ​പ ന​ൽ​കാം എ​ന്ന് പ​റ​ഞ്ഞ​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 

Related posts

Leave a Comment