നടന് ഓംപുരിയുടെ മരണം ഹൃദയാഘാതത്തെത്തുടര്‍ന്നല്ലെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കു പിന്നിലേറ്റ മുറിവാണ് മരണത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. തലയിലെ പരിക്ക് ഓംപുരിയെ മരിച്ചനിയില്‍ കണ്ടെത്തിയപ്പോള്‍ത്തനെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും വീഴ്ചയില്‍ സംഭവിച്ചതാവാമെന്നായിരുന്നു കരുതിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബൈ അന്ധേരിയിലെ വീട്ടില്‍ ഓംപുരിയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. മരിക്കുന്നതിന് തലേദിവസം ഓംപുരി മദ്യപിച്ചിരുന്നതായും, മകനെ കാണാന്‍ ആഗ്രഹിച്ചിരുന്നതായും അദ്ദേഹത്തിന്റെ െ്രെഡവര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
നേരത്തെ മരണകാരണം ഹൃദയാഘാതംമൂലമാണെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട് .ഓംപുരിയുടെ പെട്ടെന്നുളള മരണം പല ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു. അതേ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ദുരൂഹത ചുരുളഴിയുന്നത്. അന്ധേരിയിലെ വസതിയിലെ അടുക്കളയില്‍ മരിച്ച നിലയിലാണ് ഓംപുരിരെ കണ്ടെത്തിയത്. തലയ്ക്ക് സാരമായ ക്ഷതമേറ്റ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. എന്നാലിത് വീഴ്ച്ചയില്‍ പറ്റിയതാണെന്നാണ് കരുതിയിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ന്നതോടെ മൃതദേഹം പുറത്തെടുത്തു പരിശോധനക്കയക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ മരണദിവസം ഓം പുരി മദ്യപിച്ചിരുന്നതായി നിര്‍മാതാവ് ഖാലിദ് കിദ്വായി മൊഴി നല്‍കിയിരുന്നു. മരിക്കുന്ന ദിവസം ഓം പുരി മകന് ഇഷാനെ കാണാന്‍ കിദ്വായിയെും കൂട്ടി പോയിരുന്നു. മുന്‍ഭാര്യ നന്ദിതയ്ക്കൊപ്പമായിരുന്നു ഇഷാന് താമസിക്കുന്നത്. എന്നാല്‍ നന്ദിതയും ഇഷാനും ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ ഓം പുരിയ്ക്ക് മകനെ കാണാന്‍ സാധിച്ചില്ല. ഫോണിലൂടെ ഇക്കാര്യം പറഞ്ഞ് നന്ദിതയുമായി ദേഷ്യപ്പെടുകയും ചെയ്തു. അവിടെവച്ച് അദ്ദേഹം മദ്യപിക്കുകയും 45 മിനിറ്റോളം നന്ദിതയുടെ ഫ്ളാറ്റിന് മുന്നില്‍ ഇവരെ നോക്കി നില്‍ക്കുകയും ചെയ്തു. പിന്നീട് അവര്‍ ഫോണ്‍ എടുക്കാതെയായി. അതിന് ശേഷം കാറിലിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യം തീര്‍ന്ന ശേഷമാണ് അവിടെ നിന്നും തിരികെ പോയത്.