തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണത്തോടനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് പലവ്യഞ്ജന കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പഞ്ചസാര, ചെറുപയർ/വൻപയർ, ശർക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാന്പാർ പൊടി, വെളിച്ചെണ്ണ/സണ്‍ഫ്ളവർ ഓയിൽ, പപ്പടം, സേമിയ/പാലട, ഗോതന്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണു കിറ്റിലുണ്ടാകുക.
ഓഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം തുടങ്ങും. ഇതുകൂടാതെ മതിയായ അളവിൽ റേഷൻ ധാന്യവിഹിതം ലഭിക്കാത്ത മുൻഗണനാ ഇതര വിഭാഗങ്ങൾക്ക് ഓഗസ്റ്റിൽ പത്തുകിലോ അരി വീതം 15 രൂപ നിരക്കിൽ വിതരണം ചെയ്യും.