കോവിഡ് ഇവിടുണ്ടെന്ന് ഓർ…ത്തോണം!


പ്ര​ധാ​ന​മാ​യും ഇ​പ്പോ​ള്‍ കോ​വി​ഡ്‌ വൈ​റ​സ്‌ പ​ക​രു​ന്ന​ത്‌, അ​ട​ഞ്ഞ്‌ വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത മു​റി​ക​ളി​ലൂ​ടെ​യും ആ​ള്‍​ക്കൂ​ട്ട​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ്. അ​തി​നാ​ല്‍ ഓ​ഫീസു​ക​ളി​ലും ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ക.

വാ​യു​സ​ഞ്ചാ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ്‌ വൈ​റ​സി​ന് അ​തി​വേ​ഗം ഒ​രാ​ളി​ല്‍ നി​ന്നു മ​റ്റൊ​രാ​ളി​ലേ​ക്ക്‌ പ​ക​രാ​ന്‍ ക​ഴി​യി​ല്ല. വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത മു​റി​ക​ളി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ടി​വ​രു​ന്ന ഘ​ട്ട​ങ്ങ​ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌​ക്‌ ധ​രി​ക്ക​ണം, ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്ക​ണം.

മാസ്ക്കിട്ട്, ഒരു മീറ്റർ അകലം പാലിച്ച് സംസാരം
തു​മ്മു​മ്പോ​ഴും ചു​മ​യ്‌​ക്കു​മ്പോ​ഴും മൂ​ക്ക്‌ ചീ​റ്റു​മ്പോ​ഴും മാ​ത്ര​മ​ല്ല, പ​ര​സ്‌​പ​രം അ​ക​ലം പാ​ലി​ക്കാ​തെ സം​സാ​രി​ക്കു​മ്പോ​ഴും കോ​വി​ഡ്‌ വൈ​റ​സ്‌ ഒ​രാ​ളി​ല്‍ നി​ന്നു മ​റ്റൊ​രാ​ളി​ലേ​ക്ക്‌ പ​ക​രും. അ​തി​നാ​ല്‍ സം​സാ​രി​ക്കു​മ്പോ​ള്‍ മാ​സ്‌​ക്‌ നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം.ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്ക​ണം.

മാസ്ക് താഴ്ത്തരുത്
വാ​യു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത മു​റി​ക​ളി​ലും ഹാ​ളു​ക​ളി​ലും യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യോ കൂ​ടി​ച്ചേ​ര​ലു​ക​ള്‍ ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന​ത്‌ രോ​ഗം വ​ലി​യ തോ​തി​ല്‍ വ്യാ​പി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി​ത്തീ​രും.

വി​വാ​ഹ​ങ്ങ​ള്‍, വി​വാ​ഹ നി​ശ്ച​യ​ങ്ങ​ള്‍, മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍, ആ​ഘോ​ഷ​ങ്ങ​ള്‍, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​യ്‌​ക്ക്‌ ഏ​റ്റ​വും കു​റ​ച്ച്‌ ആ​ളു​ക​ള്‍ മാ​ത്രം പ​ങ്കെ​ടു​ക്കാ​ന്‍ അ​തീ​വ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ മാ​സ്‌​ക്‌ നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്ക​ണം.

മു​റി​ക​ളി​ല്‍ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. ഒ​രു​കാ​ര​ണ​വ​ശാ​ലും മാ​സ്‌​ക്‌ താ​ഴ്‌​ത്തി സം​സാ​രി​ക്ക​രു​ത്‌.

യോഗസ്ഥലത്തു ഭക്ഷണം വിളന്പരുത്
യോ​ഗ​ങ്ങ​ളും മ​റ്റും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ള്‍ വി​ള​മ്പാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ള്‍ ന​ല്‍​കാ​നാ​യി മ​റ്റൊ​രു സ്ഥ​ലം തെര​ഞ്ഞെ​ടു​ക്കു​ക​യാ​ണു‌ വേ​ണ്ട​ത്‌. അ​വി​ടെ പ​ര​സ്‌​പ​രം അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട്‌ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ള്‍ ക​ഴി​ക്കു​ക.

കൂട്ടംകൂടി, സംസാരിച്ച് ഭക്ഷണം കഴിക്കരുത്
ഓ​ഫീ​സു​ക​ളി​ലും ക​ട​ക​ളി​ലും മെ​സ്‌ ഹാ​ളു​ക​ളി​ലും ഉ​ച്ച​യൂ​ണു സ​മ​യ​ത്ത്‌ ആ​ളു​ക​ള്‍ കൂ​ട്ടം ചേ​ര്‍​ന്നി​രു​ന്ന്‌ സം​സാ​രി​ച്ചു​കൊ​ണ്ട്‌ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താ​യി കാ​ണു​ന്നു. ഇ​ത്‌ രോ​ഗ​പ്പ​ക​ര്‍​ച്ച​യ്‌​ക്ക്‌ കാ​ര​ണ​മാ​യി​ത്തീ​രും. അ​തി​നാ​ല്‍ ഏ​തു സ്ഥ​ല​ത്തും ഭ​ക്ഷ​ണ​വേ​ള​ക​ളി​ല്‍ അ​ക​ലം പാ​ലി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ സം​സാ​രി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക.

പോ​സി​റ്റീ​വ്‌ ആ​കു​ന്ന​വ​ർ ഇതു മറക്കരുത്
ടെ​സ്റ്റ്‌ പോ​സി​റ്റീ​വ്‌ ആ​കു​ന്ന​വ​ര്‍ ത​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ മ​റ്റു വീ​ടു​ക​ളി​ലേ​ക്ക്‌ താ​മ​സി​ക്കാ​നാ​യി പ​റ​ഞ്ഞു​വി​ടു​ന്ന​ത്‌ വ​ലി​യ രോ​ഗ​പ്പ​ക​ര്‍​ച്ച​യ്‌​ക്ക്‌ കാ​ര​ണ​മാ​കു​ന്ന​താ​യി ക​ണ്ടു​വ​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം തീ​വ്ര​ത കു​റ​ഞ്ഞ കോ​വി​ഡ്‌ രോ​ഗാ​ണു വ്യാ​പി​ച്ച സ​മ​യ​ത്ത്‌ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്‌ ന​ല്ല​താ​യി​രു​ന്നു.

പ​ക്ഷേ, ഇ​പ്പോ​ള്‍ നേ​രെ വി​പ​രീ​ത ഫ​ല​മാ​ണ് ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന​ത്‌. ഡെ​ല്‍​റ്റാ വ​ക​ഭേ​ദ​മാ​യ കോ​വി​ഡ്‌ വൈ​റ​സാ​ണ് ഇ​പ്പോ​ള്‍ വയനാട് ഉൾ പ്പെടെ പലയിടങ്ങളിലും‍ പ​ട​രു​ന്ന​ത്‌. ഒ​രാ​ളി​ല്‍ നി​ന്ന്‌ മ​റ്റൊ​രാ​ളി​ലേ​ക്ക്‌ ഇ​ത്‌ അ​തി​വേ​ഗം വ്യാ​പി​ക്കും. അ​തി​നാ​ല്‍ ഒ​രു വീ​ട്ടി​ല്‍ ഒ​രാ​ള്‍ പോ​സി​റ്റീ​വ്‌ ആ​കു​മ്പോ​ള്‍ ത​ന്നെ കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള​വ​രി​ലേ​ക്കും വൈ​റ​സ്‌ വ്യാ​പി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കും.

അ​തി​നാ​ല്‍ പോ​സി​റ്റീ​വ്‌ ആ​യ ആ​ളി​ല്‍ നി​ന്ന്‌ രോ​ഗം പ​ക​രാ​തി​രി​ക്കാ​നാ​യി മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ള്‍ മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക്‌ പോ​കു​മ്പോ​ള്‍, രോ​ഗാ​ണു​വി​നെ വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ‌ യ​ഥാ​ര്‍​ഥ​ത്തി​ല്‍ ചെ​യ്യു​ന്ന​ത്‌. ഇ​ത്‌ ഒ​ഴി​വാ​ക്കു​ക. എ​ല്ലാ​വ​രും ഒ​രു വീ​ട്ടി​ല്‍ ത​ന്നെ ക​ഴി​യു​ക.

രോഗലക്ഷണങ്ങൾ മറയ്ക്കരുത്
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​രി​ക്ക​ലും മ​റ​ച്ചു​പി​ടി​ക്ക​രു​ത്‌. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ഉ​ട​ന്‍ ത​ന്നെ സം​സാ​രി​ച്ച്‌ അ​വ​രു​ടെ നി​ര്‍​ദേശാ​നു​സ​ര​ണം പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണു വേ​ണ്ട​ത്‌. മ​റ​ച്ചു​പി​ടി​ക്കു​മ്പോ​ള്‍ നി​ങ്ങ​ളു​ടെ രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക്‌ വ്യാ​പി​ക്കാ​നും യ​ഥാ​സ​മ​യം ശ​രി​യാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കാ​തെ രോ​ഗം ഗു​രു​ത​ര​മാ​യി​ത്തീ​രാ​നും ഇ​ട​വ​രു​ന്നു.

ചെ​റി​യ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​തി​ലൂ​ടെ കോ​വി​ഡ്‌ രോ​ഗ​ത്തെ ന​മു​ക്ക്‌ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണു‌ വാ​സ്‌​ത​വം. പ​ക്ഷേ, കാ​ല​താ​മ​സം വ​രു​ത്താ​തെ മു​ന്‍​കൂ​ട്ടി നാം ​അ​ല്‍​പം ത​യാ​റെ​ടു​ക്കു​ക​യേ വേ​ണ്ടൂ. ആ​ശു​പ​ത്രി​വാ​സ​വും മ​ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കി ഈ ​മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടാ​ന്‍ എ​ല്ലാ​വ​രും ഒ​ത്തു​ചേ​ര്‍​ന്നു​ള്ള ഒ​ര​ല്‍​പ്പം ശ്ര​ദ്ധ; അ​തു​മാ​ത്രം മ​തി​യാ​കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ,

ആ​രോ​ഗ്യകേ​ര​ളം,വയനാട് & സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്.

Related posts

Leave a Comment