ഗാന്ധിനഗർ: തിരുവോണദിവസം 20 വാഹനാപകടങ്ങളിൽ 28 പേരും, ഭർത്താവിന്റെ മർദ്ദനമേറ്റ തടക്കം സംഘർഷത്തിൽ പരിക്കേറ്റ് 13 പേരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. വാഹനാപകടങ്ങൾ ഒന്നൊഴികെ ബൈക്കിൽ സഞ്ചരിച്ചിരുന്നവരാണ്. കോട്ടയം പരിപ്പ് സ്വദേശികളായ നിഥിൻ വർഗീസ് (25), പ്രശാന്ത് (22) എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് പരിപ്പ് ഭാഗത്തു നിയന്ത്രണംവിട്ട് മറിഞ്ഞ് അപ കടത്തിൽപ്പെട്ടു.
അയർക്കുന്നം തണ്ണിക്കുട്ടി ഭാഗത്തു ബൈക്ക് അപകടത്തൽപെട്ട് അജിൻ-23, ആൽബർട്ട്-19 എന്നിവരും മെഡിക്കൽ കോളജിലെത്തി. വയല ഭാഗത്ത് വിനീത് (26), കുമരകം കവണാറ്റിൻകരയിൽ വൈക്കം തലയാഴും സ്വദേശികളായ മനു (23), വിനീത (22) എന്നിവർ സഞ്ചരിച്ച ബൈക്ക്, മേലുകാവിലുണ്ടായ അപകടത്തിൽ ബിനു (28), ളാക്കാട്ടർ ഭാഗത്തുണ്ടായ അപകടത്തിൽ സുമേഷ് (27), അമൽ (24), അഖിലേഷ് (17), മുള്ളൻ കുഴിയിൽ രാജാ (22), പ്രവീണ് (18), പുന്നത്തുറയിലുണ്ടായ അപകടത്തിൽ ജോസഫ് (80), ഭാര്യ മോളി (73), പരിപ്പിൽ എമിൽ (31) കുടവെച്ചൂർ ഭാഗത്ത് ആകാശ് (25) എന്നിവരുമാണ് അപകടത്തിൽപ്പെട്ടത്.
കാറ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പനച്ചിക്കാട് മാലിയത്തറ തങ്കപ്പൻ (69), ഭാര്യ ഓമന (34), മകൾ സംഗീത (29) എന്നിവരും മെഡിക്കൽ കോളജിൽ ചികിത്സതേടി.
ഭർത്താവിന്റെ മർദ്ദനമേറ്റു ചങ്ങനാശേരി പെരുന്ന സ്വദേശി മനു മോഹന്റെ ഭാര്യ കീർത്തി പ്രസാദ് (24) ചികിത്സ തേടിയെത്തി. വിവിധ സ്ഥലങ്ങളിലെ സംഘർഷങ്ങളിൽ പരിക്കേറ്റ് ഈട്ടിക്കൽ സുനിൽ (42), പേരൂർ അജു (25), ചങ്ങനാശേരി സ്വദേശികളായ ഗോപി (47), രജ്ഞിത്ത് (35), കവിയൂർ സ്വദേശി അനൂപ് (34), പുന്നത്തറ ജോസ് (80), പാറന്പുഴ സാബു (54), പൂവരണി അഭിലാഷ് (34), പുന്നത്തറ ഇന്ദിര (51), ഹരിപ്പാട് സ്വദേ ശി ശാന്ത (55), എന്നിവരാണ് എത്തിയത്. അമിതമായി ഗുളികകഴിച്ച് തൊടുപുഴ കരികുന്നം സ്വദേശിനി സുധ (32), പൊള്ളലേറ്റ് ചീന്തലാർ എസ്റ്റേറ്റിൽ മുരുകൻ (57) ചികിത്സ തേടിവരിൽപ്പെടുന്നു.
ഈരാറ്റുപേട്ട ബാറിൽ അടിപിടിയുണ്ടാക്കിയതിന്റെ പേരിൽ തലനാട് സ്വദേശി ആഷിഷ് (27)നെ മെഡിക്കൽ കോളജിൽ കൊണ്ടുവന്നു. അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ അസഭ്യം പറയുകയും മർദിക്കുവാൻ ശ്രമിക്കുകയും ചെയ്തതിന് ഗാന്ധിനഗർ പോലീസ് പിടികൂടി.
വൈക്കം താലൂക്ക് ആശുപത്രിയിൽ ബഹളം വയ്ക്കുക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത തോട്ടകം മന്നാംപറന്പിൽ ഹരികൃഷ്ണൻ മെഡിക്കൽ കോളജിലും ബഹളം വച്ചതിനെ തുടർന്ന് പോലീസ് കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തു.