തൃശൂർ: സംസ്ഥാന സർക്കാരിന്റെ ഓണം ബന്പർ ഒന്നാം സമ്മാനമായ പത്തുകോടി രൂപ തൃശൂർ അടാട്ട് വിളക്കുംകാൽ പള്ളം വത്സലയെന്ന വീട്ടമ്മയ്ക്ക്. പടിഞ്ഞാറേ കോട്ടയിലെ എസ്എസ് മണിയൻ ഏജൻസിയിൽനിന്നു വിറ്റ ടിബി 128092 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇന്നലെയായിരുന്നു നറുക്കെടുപ്പെങ്കിലും ഇന്നുരാവിലെയാണ് കോടിപതിയായ ഭാഗ്യവതിയെ കണ്ടെത്താനായത്.
കഴിഞ്ഞ വർഷത്തെ ഓണം ബന്പറും തൃശൂരിൽ വിറ്റ ടിക്കറ്റിനായിരുന്നു. ഏറെ നാൾ കഴിഞ്ഞായിരുന്നു അന്ന് ഭാഗ്യവാനെ കണ്ടെത്തിയത്.