ബംഗളൂരു: മറുനാട്ടിലെ മലയാളിയുടെ ഓണാഘോഷത്തിൽ അലമ്പുകാട്ടി മലയാളി യുവതി. ഓണാഘോഷത്തിന്റെ ഭാഗമായി ഫ്ലാറ്റില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളം ചവിട്ടി നശിപ്പിക്കുകയായിരുന്നു യുവതി.
സംവഭത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറാലായി. മലയാളി യുവതിയായ സിമി നായർക്കെതിരെ ബംഗളൂരു പോലീസ് കേസെടുത്തു.
ഫ്ലാറ്റിലെ ഒരു വീട്ടമ്മ കൊടുത്ത പരാതിയിലാണ് കേസ്. അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്
ബംഗളൂരു തനിസാന്ദ്ര മൊണാര്‍ക്ക് സറെനിറ്റി അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലാണ് സംഭവം. ഫ്ലാറ്റിന്റെ കോമണ്‍ ഏരിയയില്‍ കുട്ടികളിട്ട പൂക്കളമാണ് നശിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.