തിരുവനന്തപുരം: ഭാഗ്യ പരീക്ഷണത്തിൽ നിന്ന് മലായാളി മാറിനിന്നില്ല. തിരുവോണം ബംപർ വിൽപ്പന 70 ലക്ഷത്തിലേക്ക്. തിങ്കളാഴ്ച വൈകുന്നേരം നാലുവരെയുള്ള കണക്കനുസരിച്ച് 69,70,438 ടിക്കറ്റുകള്‍ വിറ്റുപോയി. ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ.
സബ് ഓഫീസുകളിലേതുൾപ്പെടെ 12,78,720 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,21,350 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,44,390 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.
ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പൂജാ ബംപറിന്റെ പ്രകാശനവും തിരുവോണം ബംപറിന്റെ നറുക്കെടുപ്പും നടത്തും.