കി​ട്ടി​യാ​ൽ ഊ​ട്ടി, ഇ​ല്ലെ​ങ്കി​ൽ ച​ട്ടി; നാ​ളെ​യാ​ണ് നാ​ളെ​യാ​ണെ​ന്ന  ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ന് മ​ല​യാ​ളി വാ​ങ്ങി​ക്കൂ​ട്ടി​യ​ത് 37 ല​ക്ഷ​ത്തി​ന്‍റെ ഓ​ണം ബ​മ്പ​ർ; ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ൽ മു​ന്നി​ൽ പാ​ല​ക്കാ​ട്

തി​രു​വ​ന​ന്ത​പു​രം: ഭാ​ഗ്യ​മു​ണ്ടെ​ങ്കി​ൽ ഓ​ണം ബ​മ്പ​ർ ഇ​ത്ത​വ​ണ എ​നി​ക്കാ​യി​രി​ക്കു​മെ​ന്ന ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ന് മ​ല​യാ​ളി ത​യാ​റാ​യ​പ്പോ​ൾ ടി​ക്ക​റ്റ് വി​ൽ​പ്പ​ന 37 ല​ക്ഷ​ത്തി​ലേ​ക്ക്. 25 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം.

നി​ല​വി​ൽ അ​ച്ച​ടി​ച്ച 40 ല​ക്ഷം ടി​ക്ക​റ്റു​ക​ളി​ൽ 36,41,328 ടി​ക്ക​റ്റു​ക​ൾ പൊ​തു​ജ​ന​ങ്ങ​ളി​ലേ​യ്ക്ക് എ​ത്തി​ക്ക​ഴി​ഞ്ഞു. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്കു​റി​യും പാ​ല​ക്കാ​ട് ജി​ല്ല​യാ​ണ് വി​ൽ​പ്പ​ന​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്.​

സ​ബ് ഓ​ഫീ​സു​ക​ളി​ലേ​തു​ൾ​പ്പെ​ടെ 659240 ടി​ക്ക​റ്റു​ക​ളാ​ണ് ഇ​വി​ടെ ഇ​തി​നോ​ട​കം വി​റ്റ​ഴി​ക്ക​പ്പെ​ട്ട​ത്.469470 ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ച്ച് തി​രു​വ​ന​ന്ത​പു​ര​വും 437450 ടി​ക്ക​റ്റ് വി​പ​ണി​യി​ലെ​ത്തി​ച്ച് തൃ​ശൂ​രും ഒ​പ്പ​മു​ണ്ട്.

Related posts

Leave a Comment