കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പില്‍ രണ്ടാംസമ്മാനമായ 50 ലക്ഷം രൂപ കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവര്‍ക്ക് ലഭിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ ശ്രീധരന്-ശാരദ ദമ്പതികളുടെ മകൻ രതീഷിനാണ് സമ്മാനം ലഭിച്ചത്.
വര്‍ഷങ്ങളായി സ്കൂള്‍ വിദ്യാർഥികളെ ഓട്ടോയിൽ കൊണ്ടുപോകുന്ന ജോലിയാണ് രതീഷ് ചെയ്തുവരുന്നത്. പുതിയകോട്ട ന്യൂ ലക്കി ലോട്ടറി സെന്ററില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിജി 518381 നമ്പർ ടിക്കറ്റ് രതീഷ് എടുത്തത്.