സ്വന്തം ലേഖകന്‍
കോഴിക്കോട്: ഇങ്ങനെയൊക്കെ ചെയ്യാമോ… നമ്മള് നാളെയും കാണേണ്ടേ….മലയാളികളുടെ മനസില്‍ ഒരേസമയം ചിന്തയും ചിരിയും ഉണര്‍ത്തിയ ഡയലോഗാണ് ഇന്നലെ കേരള തിരുവോണ ബംപര്‍ ടിക്കറ്റുമായി ബന്ധപ്പെട്ടു കോലാഹലങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നുക.
ചില്ലറയല്ല കോടികളുടെ കളിയാണ് നിമിഷനേരം കൊണ്ടുണ്ടായത്. ആന്‍ി ക്ളൈമാക്സില് പ്രവാസി സെയ്തലവി ശശിയായെങ്കിലും അതു തുറന്നുവിട്ട വിവാദ ഭൂതം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
സോഷ്യ മീഡിയ എത്രത്തോളം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഇന്നലത്തെ സംഭവം. ഇതേ രീതിയില്‍ സമ്മാനമടിച്ച നമ്പര്‍ ലോട്ടറി ടിക്കറ്റില്‍ തിരുത്തി ഫോര്‍ ഫേഡ് ചെയ്യുന്ന തിരക്കിലായിരുന്നു പലരും.
സമ്മാനര്ഹന് രംഗത്തെത്താന്‍ അല്പം വൈകിയതോടെ സോഷ്യ മീഡിയ വഴി വ്യാപകമായി പലരും സമ്മാനര്‍ഹര്‍ സുഹൃത്തുക്കളാണെന്നും താന്‍ തന്നെയാണെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തി. ഒടുവില്‍ അര്‍ഹനെ കണ്ടെത്തും വരെ ഈ രീതി തുടര്‍ന്നു.
ഒരു രസത്തിനുവേണ്ടി ചെയ്ത ഈ കളി ശരിക്കും പറഞ്ഞാല്‍ കാര്യമായി മാറി കഴിഞ്ഞു. ഫോര്‍ ഫേഡ് ചെയ്തവരെ ഉള്‍പ്പെടെ വേണമെങ്കില്‍ പോലീസിന് പൊക്കാം. പക്ഷെ പരാതി വേണമെന്നുമാത്രം. വ്യാജരേഖചമയക്കല് ഉള്‍പ്പെടെയുള്ള കേസുകളും വന്നേക്കാം.
ഇത്തരത്തില്‍ സംഭവമുണ്ടായതോടെ ആരെങ്കിലും പരാതി നല്കിയാല് കൃത്യമായ നടപടിയെടുക്കുമെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല സൈബര്‍ സെല്ലും ഇക്കാര്യത്തില്‍ നടപടിയെടുക്കാനൊരുങ്ങുകയാണ്.
കൊച്ചിമരടിലെ ഓട്ടോ ഡ്രൈവര്‍ ജയപാലനെ തേടി 12 കോടി എത്തിയപ്പോള്‍ അല്പനേരമെങ്കിലും ‘കോടിപതിയായ’ സെയ്തലവിയുടെ ദേഷ്യം അണപൊട്ടി ഒഴുകുകയാണ്.
താന്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സുഹൃത്ത് തന്നെ വിശ്വസിപ്പിക്കുകയായിരുന്നുവെന്നും ഇതുവരെ തിരുത്തി പറയാന്‍ അഹമ്മദ് തയാറായിട്ടില്ലെന്നുമാണ് സെയ്തലവി പറയുന്നത്.
ഇന്നലെ തനിക്കയച്ചത് മോര്‍ഫ് ചെയ്ത ടിക്കറ്റായിരുന്നു. പതിനൊന്നാം തീയതി അയച്ചുതന്ന ടിക്കറ്റ് ഫോണില്‍ നിന്ന് ഡിലീറ്റ് ആയി എന്നുമാണ് സെയ്തലവിയുടെ വാദം. 11-ന് അഹമ്മദിന് ഗൂഗിളില്‍ പണം അയച്ചതിന്റെ ഫോട്ടോയും സെയ്തലവി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
പ്രവാസിയെ പറഞ്ഞുപറ്റിച്ചെന്ന പ്രചാരത്തില്‍ നാട്ടുകാര്‍ കൂടിയതോടെ നാലാം മൈല്‍ സ്വദേശി അഹമ്മദ് വീട്ടില്‍നിന്നു മാറിനിന്നെങ്കിലും വിവാദമായതോടെ അഹമ്മദും മാധ്യമങ്ങളെ കണ്ടു.താന്‍ സെയ്തലവിയെ ചതിച്ചിട്ടില്ലെന്നാണ് അഹമ്മദിന്റെ വാദം.
മുന്‍പ് ലോട്ടറി വില്‍പ്പന ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ ആര്‍ക്കും ലോട്ടറി എടുത്ത് കൊടുത്തിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു. സെയ്തലവിയോട് പരിചയം മാത്രമാണുള്ളത്. ഇന്നലെ 4.36 നാണ് സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് അയയ്ച്ചത്.
തമാശയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. സെയ്തലവിക്കു ലോട്ടറി അടിച്ചു എന്ന് പറഞ്ഞിട്ടില്ല. പോലീസില്‍ പരാതി കൊടുക്കുന്ന കാര്യം ആലോചിക്കുമെന്നും സൈബര്‍ സെല്‍ പരിശോധിക്കട്ടെയെന്നും അഹമ്മദ് പറയുന്നു.