കായംകുളം:ഓണം ബമ്പർ നെറുക്കെടുപ്പിൽ അഭ്യൂഹങ്ങൾക്കിടയിൽ യഥാർത്ഥ ഭാഗ്യശാലിയെ കണ്ടെത്തിയപ്പോൾ ഏറ്റവും കൂടുതൽ ആശ്വാസമായത് കായംകുളം പുല്ലുകുളങ്ങര സ്വദേശി ഷിജാറിനാണ്.
നറുക്കെടുപ്പ് കഴിഞ്ഞ് ഭാഗ്യശാലിയെ അന്വേഷിക്കുന്നതിനിടയിൽ സമൂഹ മാധ്യമങ്ങളിലൂടെ പുല്ലുകുളങ്ങര കണ്ടല്ലൂർ തെക്ക് കളീക്കൽ പുത്തൻവീട്ടിൽഷിജാറിനാണ് ലോട്ടറി അടിച്ചതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഷിജാറിനാണ് ലോട്ടറി അടിച്ചതെന്ന് ചിത്രം സഹിതം പ്രചരിക്കുകയായിരുന്നു.
ഇതോടെ നാട്ടുകാരൻ കോടീശ്വരൻ ആയതിൻറ്റെ സന്തോഷത്തിൽ ഷിജാറിൻറ്റെ ഫോണിലേക്ക് നിരവധിപേർ ബന്ധപ്പെടാൻ തുടങ്ങി .ഇതിനിടയിൽ ചിലർ ലോട്ടറി തുക കിട്ടിയാൽ വായ്പ തരണമെന്ന് വരെ ആവശ്യപ്പെട്ടു. കൂട്ടുകാരൻ തമാശക്ക് സോഷ്യൽമീഡിയയിൽ പങ്ക് വെച്ച ഫോട്ടോയും വാർത്തയുമാണ് ഷിജാറിനെ വെട്ടിലാക്കിയത് .
കൂട്ടുകാരനെ കൊണ്ടുവിടാൻ നെടുമ്പാശേരി എയർപോർട്ടിൽ പോകും വഴിയാണ് ടിക്കറ്റ് എടുത്തതെന്ന് വരെ പ്രചാരണം ഉണ്ടായി.ചില മാധ്യമ പ്രവർത്തകരും ഷിജാറിനെ ബന്ധപ്പെട്ടു.ലോട്ടറി ടിക്കറ്റ് എടുക്കാത്ത ഷിജാറിന് ഓണം ബമ്പർ അടിച്ചെന്ന വാർത്ത പരന്നത്.
നാട്ടിൽ ഏറെ ചർച്ചാവിഷയം ആവുകയും ചെയ്തു . ഒറ്റ ദിവസം കൊണ്ട് അറിയാതെകോടീശ്വരനായ ഷിജാർ എന്ത് ചെയ്യണമെന്ന് അറിയാതെ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലുമായി . നാട്ടിൽ ചെറുകിട കച്ചവടങ്ങൾ നടത്തി ജീവിതം പുലർത്തി വരികെയാണ് ഷിജാർ.
പ്രാരാബ്ദങ്ങൾക്ക് നടുവിൽ കഴിയുന്ന ഷിജാറും കുടുംബവും വാടക വീട്ടിലാണ്താമസിക്കുന്നത്. വാർത്ത പരന്നതോടെ ഷിജാറിന്റെ വീട്ടിലേക്ക് ആളുകളുടെ പ്രവാഹമായി .പരിചയക്കാരും സുഹൃത്തുക്കളും അകന്ന് നിന്ന ബന്ധുക്കളും വീട്ടില്എത്തിയതോടെ വീട് പൂട്ടി ഇറങ്ങേണ്ട ഗതികേടിലായി ഷിജാറും കുടുംബവും.
നാട്ടിൽ നിന്നും വിദേശത്ത് നിന്നും ഫോൺ കോളുകളുടെ പ്രവാഹമായതോടെ ഒടുവിൽമൊബൈൽ സ്വിച്ച് ഓഫ് ചെയ്യേണ്ട ഗതികേടിലുമായി. അവസാനംഅഭ്യൂഹങ്ങൾക്കിടയിൽ .
തിരുവോണം ബംമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണന്ന് തിരിച്ചറിഞ്ഞതോടെ ഷിജാറിന് ആശ്വാസമായി.
ലോട്ടറി തമാശ കൊല്ലം ജില്ലയിലും മനഃക്ലേശത്തിലായി ഒരു കുടുംബം
ചാത്തന്നൂർ: ലോട്ടറി തമാശ മറ്റൊരു കുടംബത്തിന്റെയും ഉറക്കം കെടുത്തി. കൂട്ടുകാരുടെ ക്രൂരമായ തമാശയാണ് ഒരു കുടുംബത്തെ മനഃക്ലേശത്തിലാക്കിയത്.
ഉറക്കം നഷ്ടമായ രാത്രിയിൽ ബന്ധുക്കളുടെയും അടുപ്പക്കാരുടെയും ഫോൺ വിളികൾക്ക് മറുപടി പറഞ്ഞു മടുത്തു. കൊട്ടിയം തഴുത്തല സ്വദേശിയായ യുവാവിനാണ് ദുരനുഭവം ഉണ്ടായത്.
യുവാവിന്റെ അച്ഛൻ ലോട്ടറി തൊഴിലാളിയായതിനാൽ വ്യാജ പ്രചരണത്തിന് വിശ്വാസ്യതയും ലഭിച്ചു.കേരള ഭാഗ്യക്കുറിയുടെ ഓണം ബമ്പർ സമ്മാനമായ 12 കോടി രൂപ യുവാവിന് ലഭിച്ചു എന്നതായിരുന്നു വാട്സാപ്പിലൂടെ നടത്തിയ പ്രചരണം.
ഓണം ബമ്പർ തഴുത്തലയ്ക്ക് സ്വന്തം എന്ന തലക്കെട്ടോടെ വാർത്തയുടെ സ്വഭാവത്തിലാണ് യുവാവിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള പോസ്റ്റ്.
യുവാവ് മർച്ചന്റ് നേവിയിൽ ജോലി ലഭിക്കുന്നതിന്റെ കാര്യവുമായി കൊച്ചിയിൽ പോയപ്പോൾ എടുത്തടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും കുറിപ്പിൽ ചേർത്തിട്ടുണ്ട്.ഞായറാഴ്ച വൈകുന്നേരം തന്നെ വാട്സാപ്പ് സന്ദേശം വൈറലായി.
അതോടെ കുടുംബത്തിന്റെ സ്വസ്ഥതയും കെട്ടു. യഥാർഥ വിജയിയെക്കുറിച്ച് പുറം ലോകം അറിഞ്ഞതോടെയാണ് പ്രശ്നം കെട്ടടങ്ങിയത്.