കൊച്ചി: വീണ്ടും ട്വിസ്റ്റ്.. കേരളം തിരയുന്ന ആ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്.
ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് കാനറ ബാങ്കിൽ കൈമാറി.
നേരത്തെ ദുബായില്‍ ജോലി ചെയ്യുന്ന സെയ്തലവിക്കാണ് 12 കോടി അടിച്ചതെന്ന അവകാശവാദം ഉയര്‍ന്നിരുന്നു. കോഴിക്കോടുള്ള സുഹൃത്താണ് സെയ്തലവിക്ക് വേണ്ടി ടിക്കറ്റെടുത്തത് എന്നായിരുന്നു അവകാശവാദം.
എന്നാൽ സെയ്തലവിയെ സുഹൃത്തുക്കൾ പറ്റിയ്ക്കുകയായിരുന്നു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
തൃപ്പൂണിത്തുറയിൽ വിറ്റ ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് ഞായറാഴ്ച തന്നെ സ്ഥിരീകരണം വന്നിരുന്നു.
എന്നാൽ ഇതുവരെ ഭാഗ്യശാലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.