തിരുവനന്തപുരം: ഓണാഘോഷത്തിന് സർക്കാർ മാർഗനിർദേശം പുറത്തിറക്കി. ഓഫീസുകളിലെ പൂക്കളങ്ങൾ ഒഴിവാക്കണമെന്നും കൂട്ടം കൂടിയുള്ള സദ്യകൾ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. പൂക്കളമിടാൻ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കൾ വാങ്ങരുതെന്നും നിർദേശിക്കുന്നു.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാം.
കടയുടെ വലിപ്പം അനുസരിച്ച് ആളെ പ്രവേശിപ്പിക്കണം ഒരു സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം പ്രദർശിപ്പിക്കണം. സാനിറ്റൈസർ കടയുടമകൾ നൽകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
താൽക്കാലികമായി കൂടുതൽ പൊതുമാർക്കറ്റുകൾ സജ്ജീകരിക്കണം. മാർഗനിർദേശങ്ങൾ നടപ്പാക്കാൻ കളക്ടർമാർ വ്യാപാരികളുടെ യോഗം വിളിക്കാനും സർക്കാർ നിർദേശിച്ചു. വ്യാപരമേളകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.