ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഓണം “ഫോട്ടോ കോണ്ടസ്റ്റ് 2019’മായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്.
കനകക്കുന്ന് വളപ്പിലെത്തുന്ന സന്ദർശകർ പകർത്തുന്ന ചിത്രങ്ങൾ onam photocontest2019@gmail.com ലേക്ക് അയച്ചാൽ സമ്മാനം നേടാം. കനകക്കുന്ന് വളപ്പിനുള്ളിൽ നിന്നു മാത്രം ചിത്രീകരിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിൽ പരിഗണിക്കുക. ദിവസേന ഒരാൾക്കാണ് സമ്മാനം ലഭിക്കുക.
പേര്, പൂർണമായ മേൽവിലാസം, ഫോൺ നമ്പർ എന്നിവയുൾപ്പടെ എല്ലാദിവസവും ഉച്ചയ്ക്ക് രണ്ടിന് മുൻപ് ചിത്രങ്ങൾ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് കനകക്കുന്നിലുള്ള മീഡിയാ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.