ചവറ: ഓണ വരവേൽപ്പിന് മുന്നോടിയായി അന്തേവാസികള്‍ക്ക് സദ്യ ഒരുക്കി കുടുംബശ്രീ പ്രവർത്തകർ. ചവറ ഗ്രാമപഞ്ചായത്ത് പരിധിയിലെ പയ്യലക്കാവ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പതിനാറ് പേരുടെ സംഘടനായ ഐശ്വര്യ കുടുംബശ്രീ പ്രവര്‍ത്തകരാണ് അന്നദാനം നടത്തിയത്.
സാന്ത്വനം സനാഥന തീരത്തിലെ അന്തേവാസികള്‍ക്ക് സദ്യ ഒരുക്കി അവരോടൊപ്പം ആണ് പങ്ക് ചേര്‍ന്നത്.മാവേലിക്ക് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ആപ്ത വാക്യം ഉള്‍ക്കൊണ്ട് സനാഥന തീരത്തിലെ അന്തേവാസികള്‍ ഒറ്റയ്ക്കല്ല വീട്ടുകാരെപ്പോലെ തങ്ങളുണ്ടെന്ന് കാണിച്ച് തരുന്നതായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
സനാഥന തീരത്തിലെ അമ്മമാര്‍ക്കും അച്ഛന്മാര്ക്കും ഒപ്പം കൂടി മക്കളുടെ സ്നേഹം പങ്ക് വെച്ചതിന് ശേഷമാണ് സദ്യക്കായി പതിനാറ് പേരും ഇവരോടൊപ്പം കൂടിയത്. സാന്ത്വന സനാഥന തീരം ഡയറക്ടര്‍ ഷാജഹാന് മധുരിമ ഈ പ്രവര്‍ത്തകരെ നല്ല മനസിനെ അഭിനന്ദിക്കുകയും ചെയ്തു.
പ്രദേശത്തെ കിടപ്പിലായ രോഗികള്‍ക്ക് മെഡിക്കല്‍ കിറ്റ് മാസം തോറും നല്കിവരുന്നു. അതോടൊപ്പം വീട്ടിലെ രുചിക്കൂട്ടുമായി അച്ചാര്‍ യൂണിറ്റ്, കേക്ക് യൂണിറ്റും ഈ പ്രവര്‍ത്തകരുടെ കൈകളില്‍ ഭദ്രം.
പ്ലാസ്റ്റിക് ഒഴിവാക്കു ഭൂമിയെ സംരക്ഷിക്കു എന്ന മുദ്രാവാക്യം ഉയര്‍ത്തി ആവശ്യക്കാര്‍ക്ക് തുണി സഞ്ചി നല്കി പ്രകൃതിയുടെയും കാവലാളായി മാറുന്നതിനൊപ്പം ഒരു പ്രദേശത്തിന്റെ കെടാത്ത നന്മ വിളക്കായി ശോഭിക്കുകായാണ് ഈ കുടുംബ ശ്രീ.
ചവറ പഞ്ചായത്തിലെ കുടുംബശ്രീ അധ്യക്ഷ ശശികലയുടെ മേല്‍നോട്ടത്തില്‍ ഇതിന് നേതൃത്വം നല്കുന്ന പ്രസിഡന്റ് ദിവ്യ, സെക്രട്ടറി അനിത, ട്രഷറർ അഞ്ജന എന്നിവര്‍ക്കൊപ്പം ഒരേ മനസോടെ മറ്റുളളവരും ഒത്ത് ചേരുമ്പോള്‍ ഐശ്വര്യ കുടുംബ ശ്രി ഒരു നാടിന് തന്നെ ഐശ്വര്യം വിതറുകയാണ്.